mammootty

ഈ വർഷത്തെ ഹിറ്റ് മലയാള ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ 'ഭ്രമയുഗം'. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പുറത്തിറങ്ങിയത്. സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച കൊടുമൺ പോറ്റിയെ അനുകരിച്ചുകൊണ്ടുള്ള നടൻ ടിനി ടോമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


ഒരു മാദ്ധ്യമ അവാർഡ് വേദിയിലായിരുന്നു ടിനി ടോമിന്റെ പ്രകടനം. ടിനിയെക്കൂടാതെ ബിജുക്കുട്ടനും, ഹരീഷ് കണാരനും 'ഭ്രമയുഗം സ്പൂഫ്' എന്ന സ്‌കിറ്റിലുണ്ടായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ടിനി ടോമിനെ ട്രോളി നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ടിനിയെ ട്രോളിക്കൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ എത്തിയിരിക്കുകയാണ് സംവിധായകൻ നിഷാദും. മമ്മൂട്ടിയുടെയും ടിനി ടോമിന്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ട്രോൾ.

"ജസ്റ്റ് ഫോർ എ ഹൊറർ. നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മൾ ടിനി ടോമിന്റെ ഭ്രമയുഗം സ്കിറ്റ് കാണേണ്ടി വന്ന മമ്മുക്കയെപ്പറ്റി ഓർക്കുക.. അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ"- എന്നാണ് നിഷാദ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by MA Nishad (@ma_nishad)

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിൽ മമ്മൂട്ടിയെക്കൂടാതെ അർജുൻ അശോകൻ, സിദ്ധാർത്ഥ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.