മരിച്ചുപോയവരെ നമ്മളിൽ പലരും സ്വപ്‌നത്തിൽ കണ്ടിട്ടുണ്ടായിരിക്കും. നമ്മളോട് എത്ര പ്രിയപ്പെട്ടവർ ആയിരുന്നാലും മരണപ്പെട്ടവരെ സ്വപ്നം കാണുമ്പോൾ ചിലരെങ്കിലും ഭയക്കാറുണ്ട്. മരണപ്പെട്ട മുത്തശ്ശൻ, മുത്തശ്ശി തുടങ്ങിയ പൂർവ്വികരെയും നമ്മൾ സ്വപ്‌നം കാണാറുണ്ട്. ഇത്തരം സ്വപ്‌നങ്ങൾക്ക് കൃത്യമായ അർത്ഥമുണ്ടെന്നാണ് സ്വപ്‌നശാസ്ത്രത്തിൽ വ്യക്തമാക്കുന്നത്.
പൂർവ്വികരെ സ്വപ്‌നം കാണുന്നത് ശുഭകരമാണോ അല്ലയോ എന്നത് അവരെ എത്തരത്തിൽ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പൂർവ്വികരെ സ്വപ്‌നം കാണുന്നത് നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചന കൂടിയാണ്. പൂർവ്വികരെ അടിക്കടി സ്വപ്‌നം കാണുന്നുവെങ്കിൽ അവർ നമ്മളോട് എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നു എന്നാണ് അതിനർത്ഥം. അങ്ങനെയെങ്കിൽ അവരുടെ ആത്മാവിനെ തൃപ്‌തിപ്പെടുത്താനുള്ള കർമ്മങ്ങൾ ചെയ്യേണ്ടതുണ്ട്.
പൂർവ്വികരെ സന്തോഷഭാവത്തിലാണ് സ്വപ്നത്തിൽ കണ്ടതെങ്കിൽ അവർ സന്തുഷരാണെന്നും നമ്മൾ അർപ്പിച്ച ശ്രാദ്ധം സ്വീകരിച്ചുവെന്നും സ്വപ്‌നശാസ്ത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ശാന്തമായ ഭാവത്തിലാണ് കാണുന്നതെങ്കിൽ പൂർവ്വികർ സന്തുഷ്ടരാണെന്നും നിങ്ങളുടെ ജീവിതത്തിൽ ഉടൻതന്നെ നല്ല കാര്യങ്ങൾ സംഭവിക്കുമെന്നുമാണ് സൂചിപ്പിക്കുന്നത്.
നിങ്ങളോട് അടുപ്പം കാട്ടുന്നതായാണ് കാണുന്നതെങ്കിൽ അവർക്കിപ്പോഴും കുടുംബവുമായി അടുപ്പമുണ്ടെന്നും കുടുംബത്തെ ഉപേക്ഷിക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് അർത്ഥം. അങ്ങനെ കാണുന്നവർ പൂർവ്വികരുടെ ആത്മശാന്തിക്കായി കർമ്മങ്ങൾ ചെയ്യേണ്ടതുണ്ട്.
പൂർവ്വികർ നിങ്ങളുടെനേരെ കൈനീട്ടുന്നതാണ് കാണുന്നതെങ്കിൽ നിങ്ങൾ വിഷമിക്കുന്നത് കണ്ട് അവർ അസ്വസ്ഥരാണെന്നും അവർ നിങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നുമാണ് അർത്ഥം. പൂർവ്വികർ നിങ്ങളോട് എന്തെങ്കിലും ആവശ്യപ്പെടുന്നതായി കണ്ടാൽ ദാനദർമ്മങ്ങൾ ചെയ്യണം എന്നാണർത്ഥം.
തലയ്ക്ക് സമീപത്തായി പൂർവ്വികർ നിൽക്കുന്നതുകണ്ടാൽ നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടും എന്നതിന്റെ സൂചനയാണിത്. പാദത്തിന് സമീപം നിൽക്കുന്നതാണ് കാണുന്നതെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ അശുഭകരമായ കാര്യം നടക്കാൻ പോകുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
വീടിന്റെ ഏതെങ്കിലും ഭാഗത്ത് തെക്കേ മൂലയിൽ പൂർവ്വികർ നിൽക്കുന്നതായി സ്വപ്‌നം കാണുകയാണെങ്കിൽ നിങ്ങളുടെ ശത്രു നിങ്ങളെ ആക്രമിക്കാൻ പദ്ധതിയിടുന്നതിന്റെ സൂചനയാണ്. പടിഞ്ഞാറെ മൂലയിൽ കണ്ടാൽ സാമ്പത്തിക സ്ഥിതി മോശമാവുമെന്നും വടക്കേ മൂലയിൽ കണ്ടാൽ യാത്രക്കിടെ സാധനങ്ങൾ മോഷണം പോകുമെന്നും കിഴക്കേ മൂലയിൽ കാണുന്നതെന്ന് ദൈവ കോപമുണ്ടാവുമെന്നും സൂചിപ്പിക്കുന്നു.
പൂർവ്വികർ നിങ്ങളോടൊപ്പം നടക്കുന്നത് സ്വപ്നം കണ്ടാൽ ഉടൻ തന്നെ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കുമെന്നാണർത്ഥം. പൂർവ്വികർ കോപിക്കുന്നത് കണ്ടാൽ പൂർവ്വിക സ്വത്തിനായി കുടുംബത്തിൽ തർക്കമുണ്ടാവും എന്നതിനെ സൂചിപ്പിക്കുന്നു.