കാൻബെറ: ഓസ്‌ട്രേലിയയിലെ കാൻബെറയിൽ പാർലമെന്റ് മന്ദിരത്തിന് മുകളിൽ കയറി പ്രതിഷേധിച്ച നാല് പാലസ്തീൻ അനുകൂലികൾ അറസ്റ്റിൽ. കറുത്ത നിറത്തിലെ വസ്ത്രം ധരിച്ചെത്തിയ ഇവർ സുരക്ഷാ വലയം മറികടന്ന് പാർലമെന്റിന് മുകളിൽ കയറി പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകൾ താഴേക്ക് തൂക്കി. ഇവർ മൈക്കിലൂടെ ഇസ്രയേൽ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. സംഭവത്തെ പ്രധാനമന്ത്റി ആന്റണി ആൽബനീസ് അപലപിച്ചു.