soren

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റ് ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ സന്നിഹിതരായിരുന്നു. മൂന്നാം തവണയാണ് സോറന്‍ മുഖ്യമന്ത്രിയാകുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് ജയിലിലായ ഹേമന്ത് സോറന്‍ അഞ്ചുമാസത്തിനുശേഷമാണ് വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തുന്നത്. അറസ്റ്റിനു മുമ്പ് സോറന്‍ രാജി വച്ചിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന ഇന്ത്യ സഖ്യ യോഗത്തില്‍ ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ ധാരണയിലെത്തുകയായിരുന്നു. തുടര്‍ന്ന് ചമ്പൈ സോറന്‍ രാജിവച്ചു. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് നീക്കം.

ജൂണ്‍ 28നാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ ജാമ്യത്തിലിറങ്ങിയത് .പ്രതിപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ ഗൂഢാലോചനയുടെ അന്ത്യം തുടങ്ങിയെന്ന് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ഹേമന്ത് സോറന്ത പ്രതികരിച്ചു.

അഞ്ച് മാസം മുമ്പ്, അധികാരത്തിന്റെ ലഹരിയില്‍ അഹങ്കാരികള്‍ എന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ചു. ഇന്ന് ജാര്‍ഖണ്ഡിലെ ജനങ്ങളുടെ ശബ്ദം വീണ്ടും ഉയരും'- അദ്ദേഹം പറഞ്ഞു. അതിനിടെ കുടുംബാധിഷ്ഠിത പാര്‍ട്ടി എന്ന പരിഹാസവുമായി ബി.ജെ.പി രംഗത്തെത്തി.