pic

ന്യൂ​യോ​ർ​ക്ക് ​:​ ​അ​വി​ഹി​ത​ ​ബ​ന്ധം​ ​വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ​ ​പോ​ൺ​ ​താ​രം​ ​സ്റ്റോ​മി​ ​ഡാ​നി​യേ​ൽ​സി​ന് പ​ണം​ ​ന​ൽ​കി​യ​ ​കേ​സി​ൽ​ ​യു.​എ​സ് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പിന്റെ ശിക്ഷാ വിധി സെപ്തംബർ 18ലേക്ക് മാറ്റി. ഈ മാസം 11​നായിരുന്നു ശിക്ഷ വിധിക്കേണ്ടിയിരുന്നത്.

അധികാരത്തിലിരിക്കെ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ടുള്ള ഫെഡറൽ ക്രിമിനൽ കുറ്റങ്ങളുടെ പ്രോസിക്യൂഷനിൽ നിന്ന് ട്രംപിന് ഭാഗിക നിയമ പരിരക്ഷ ലഭിക്കുമെന്ന് തിങ്കളാഴ്ച സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ട്രംപിന്റെ അഭിഭാഷകർ സമീപിച്ചതോടെയാണ് ന്യൂയോർക്ക് കോടതി വിധി പറയുന്നത് നീട്ടിയത്.

കേസിൽ ട്രംപ് കു​റ്റ​ക്കാ​ര​നെ​ന്ന് ​മേയിൽ കോ​ട​തി വിധിച്ചിരുന്നു.​ ​ 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപ് അഭിഭാഷകൻ മുഖേന സ്റ്റോമിക്ക് പണം നൽകിയത്. തുക ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് കുരുക്കായത്. കു​റ്റം​ ​മ​റ​യ്ക്കാ​ൻ​ ​വ്യാ​ജ​രേ​ഖ​ക​ൾ​ ​നി​ർ​മ്മി​ച്ച​ത​ട​ക്കം​ 34​ചാ​ർ​ജു​ക​ളി​ലും​ ​ട്രം​പ് ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ​ക​ണ്ടെ​ത്തിയിരുന്നു.