ഐ.ഐ.ടി മദ്രാസ് ഡിജിറ്റൽ മാരിടൈം & സപ്ലൈചെയിനിൽ രണ്ടു വർഷത്തെ എം.ബി.എ കോഴ്‌സ് ആരംഭിക്കുന്നു. മാരിടൈം മേഖലയിലെ മാറുന്ന പ്രവണതകളും, തൊഴിലവസരങ്ങളും ലക്ഷ്യമിട്ടാണ് എം.ബി.എ കോഴ്‌സ് തുടങ്ങുന്നത്. ഐ.ഐ.ടിമദ്രാസിലെ മാനേജ്മെന്റ് സ്റ്റഡീസ്, ഓഷൻ എൻജിനിയറിംഗ് വകുപ്പുകളും ഐ മാരിടൈം കൺസൾട്ടൻസിയും ചേർന്നാണ് കോഴ്സ് നടത്തുന്നത്. ആഗോളതലത്തിൽ മാരിടൈം രംഗത്തെ വളർച്ച, വ്യാപാര സപ്ലൈ ചെയിൻ രംഗത്തെ ഡിജിറ്റൽ സാദ്ധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഐ.ഒ.ടി, ഡാറ്റ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, സൈബർ സെക്യൂരിറ്റി എന്നിവ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
60% മാർക്കോടെ ബിരുദം പൂർത്തിയാക്കിയ, രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആദ്യ ബാച്ച് സെപ്തംബറിൽ ആരംഭിക്കും. മാരിടൈം രംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ എങ്ങിനെ ഫലപ്രദമായി വ്യാപാര, വിനിമയ, കയറ്റുമതി, ലോജിസ്റ്റിക്‌സ് രംഗത്ത് പ്രാവർത്തികമാക്കാമെന്നതും സിലബസ്സിലുണ്ട്.
മദ്രാസ് ഐ.ഐ.ടി നടത്തുന്ന പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ജോലി ചെയ്യുന്നവർക്ക് ഓൺലൈൻ മോഡിൽ ചെയ്യാവുന്ന ഫ്ലെക്സിബിൾ കരിക്കുലം കോഴ്സിന്റെ ഭാഗമാണ്. 900 മണിക്കൂർ ക്ലാസ്, 192 ക്രെഡിറ്റുകൾ, പ്രൊജക്റ്റ് വർക്ക് എന്നിവ എം.ബി.എ പ്രോഗ്രാമിനുണ്ട്. ഡിജിറ്റൽ മാരിടൈം ലൈബ്രറി, സ്കിൽ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകിയിട്ടുണ്ട്. 9 ലക്ഷം രൂപയാണ് ഫീസ്. 50 ശതമാനം ഫീസിളവ് സ്കോളർഷിപ്പായി ലഭിക്കും. ആഗോളതലത്തിൽ മികച്ച പ്ലേസ്‌മെന്റിനുള്ള അവസരങ്ങൾ ലഭിക്കും. www.iitm.ac.in
ഫുഡ് ടെക്‌നോളജി, ബയോടെക്നോളജി സാദ്ധ്യതകൾ
ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രി, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്, ഗുണനിലവാരം , ഫുഡ് സേഫ്റ്റി, ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ്, മാർക്കറ്റിംഗ്, സെയിൽസ്, ഓൺട്രപ്രണർഷിപ്പ് എന്നിവയിൽ മികച്ച തൊഴിൽ ലഭിക്കാൻ ഫുഡ് ടെക്നോളജി ഉപകരിക്കും.
ബി.ടെക് ഇൻ ബയോടെക്‌നോളജി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി, ബയോമെഡിക്കൽ റിസർച്ച്, അഗ്രികൾച്ചറൽ ബയോടെക്‌നോളജി, എൻവയൺമെന്റൽ ബയോടെക്‌നോളജി, ഇൻഡസ്ട്രിയൽ ബയോടെക്‌നോളജി എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ ഉപകരിക്കും. ഫോറൻസിക് ബയോടെക്‌നോളജി, ബയോഇൻഫോർമാറ്റിക്‌സ് എന്നിവയിലും പ്രവർത്തിക്കാം.
ഐ.ടി, നൈപുണ്യ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഐ.സി.ടി അക്കാഡമി ഒഫ് കേരള ഐ.ടി. മേഖലയിലെ നൂതന തൊഴിലധിഷ്ഠിത കോഴ്സുകൾ, ആരോഗ്യ രംഗത്തെ നൈപുണ്യ പരിശീലന പ്രോഗ്രാമായ ഹെൽത്ത് ടെക്നോളജി എന്നിവയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. https://ictkerala.org/open-coursesലൂടെ 25 വരെ അപേക്ഷിക്കാം. ഡിജിറ്റൽ മാർക്കറ്റിംഗ് വിത്ത് എ.ഐ., റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ വിത്ത് യു.ഐ പാത്ത് , ഡെവോപ്സ് വിത്ത് അഷ്വർ, ഫ്ളട്ടർ ഡെവലപ്പർ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്സുകൾ ഓൺലൈനായി നടത്തും. എൻജിനിയറിംഗ് ,സയൻസ് ബിരുദധാരികൾക്കും എൻജിനിയറിംഗ് വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയുള്ളവർക്കും റിസൾട്ട് കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് സ്കോളർഷിപ്പ്, ക്യാഷ് ബാക്ക് എന്നിവയോടൊപ്പം ലിങ്ക്ഡ് ഇൻ ലേണിംഗിന്റെ 12,000 രൂപയോളം വിലമതിക്കുന്ന മൂന്ന് മാസ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.
മലബാർ ക്യാൻസർ സെന്ററുമായി സഹകരിച്ച് നടത്തുന്ന ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജി പ്രോഗ്രാമിലേക്ക് കമ്പ്യൂട്ടർ എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് അല്ലെങ്കിൽ ബയോമെഡിക്കൽ എൻജിനിയറിംഗ് എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. പഠന ശേഷം വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പെന്റോടെ ഇന്റേൺഷിപ്പ് സൗകര്യവുമുണ്ടാകും.ഫോൺ : +91 75 940 51437 / 471 2700 811.