copa

അർജന്റീന കോപ്പ അമേരിക്ക സെമിയിൽ

ക്വാർട്ടറിൽ ഷൂട്ടൗട്ടിൽ ഇക്വഡോറിനെ തോൽപ്പിച്ചു

മെസി കിക്ക് പാഴാക്കി, എമി മാർട്ടിനസ് രക്ഷകനായി.

ടെക്സാസ്: വീണ്ടും അ‌ർജന്റീനയുടെ രക്ഷകനായി ഗോൾ കീപ്പ‌ർ എമിലിയാനൊ മാർട്ടിനസ്. പെനാൽറ്റി

ഷൂട്ടൗട്ടിൽ കിക്ക് നഷ്ടപ്പെടുത്തിയ ഇതിഹാസ താരം ലയണൽ മെസി കോപ്പയിൽ വീണ്ടും ദുരന്ത നായകനാകുമെന്ന് കരുതിയെങ്കിലും ആദ്യം ഇടത്തോട്ടും പിന്നെ വലത്തോട്ടും പറന്ന് ഇക്വോഡറിന്റെ ആദ്യ രണ്ട് കിക്കുകളും വലയിൽ കയറാതെ തട്ടിക്കളഞ്ഞ് എമി അ‌ർജന്റീനയ്ക്ക് സെമിയിലേക്ക് ടിക്കറ്റെടുത്ത് നൽകി.

ക്വാർട്ടറിൽ നിശ്ചിത സമയത്ത് ഇരുടീമും 1-1ന് സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടൽ 4-2നാണ് അർജന്റീന ഇക്വഡറിനെ മറകിടന്നത്. മത്സരത്തിന്റെ 59-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി എന്നാർ വലൻസിയ നഷ്ടപ്പെടുത്തിയത് ഇക്വഡോറിന് തിരിച്ചടിയായി.

പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാത്ത മെസി മുഴുവൻ സമയം കളിച്ചെങ്കിലും പതിവ് മികവിലേക്ക് ഉയരാനായില്ല. പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസ് നേടിയ ഗോളിലൂടെ

അർജന്റീന 35-ാം മിനിട്ടിൽ ലീഡെടുത്തു. ഈ ഗോളിന്റെ പിൻബലത്തിൽ അർജന്റീന ജയമുറപ്പിച്ചിരിക്കെ രണ്ടാം പകുതിയുടെ അധിക സമയത്ത് (90+1) കെവിൻ റോഡ്രിഗസ് ഇക്വഡോറിന് സമനില സമ്മാനിക്കുകയായിരുന്നു. ഇതോടെ കോപ്പയിൽ എക്സ്ട്രാ ടൈമം ഇല്ലാത്തതിനാൽ മത്സരം നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. കളിയിൽ മുതൂക്കം അർജന്റീനയ്ക്ക് തന്നെയായിരുന്നു.

ഷൂട്ടൗട്ടിൽ

അ‌ർജന്റീനയുടെ ആദ്യ കിക്കെടുത്തത് ക്യാപ്ടൻ മെസിയായിരുന്നു. ഇക്വഡോർ ഗോൾകീപ്പർ അലക്സാണ്ടർ ഡോമിംഗ്യൂസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചെങ്കിലും മെസിയെടുത്ത പനേൻക കിക്ക് ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി.
ഇക്വഡോറിനായി ആദ്യ രണ്ട് കിക്കുകളെടുത്ത എയ്ഞ്ചൽ മിനയുടെയും അലൻ മിൻഡയുടെയും കിക്കുകൾ മാർട്ടിനസ് തട്ടിയകറ്റിയതോടെ അർജന്റീനയ്ക്ക് ആധിപത്യമായി. അർജന്റീനയുടെ രണ്ട് മുതൽ അഞ്ച് വരയെുള്ള കിക്കുകൾ എടുത്ത ഹൂലിയൻ അൽവാരസ്, മക്‌അലിസ്റ്റർ, മോണ്ടിയേൽ, ഓട്ടമെൻഡിഎന്നവർ ലക്ഷ്യം കണ്ടു. ഇക്വഡോറിന്റെ മൂന്ന് നാല് കിക്കുകൾ എടുത്ത ജോൺ യെബോഹ്, ജോ‌ർഡി കയിസെഡോ എന്നിവരും ലക്ഷ്യം കണ്ടു. എന്നാൽ അ‌ർജന്റീനയുടെ അവസാന കിക്കെടുത്ത ഓട്ടോമെൻഡി വകുലുക്കിയതോടെ ഇക്വഡോർ പുറത്താവുകയായിരുന്നു. അവരുടെ അഞ്ചാം കിക്ക് എടുക്കേണ്ടി വന്നില്ല.