ചിത്രീകരണം പാലക്കാട്
നവാഗതനായ ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഷെയ് ൻ നിഗം നായകൻ.ഷെ യ് നിന്റെ കരിയറിലെ 25ാമത് ചിത്രത്തിൽ തമിഴിലെയും മലയാളത്തിലെയും മുൻനിര താരങ്ങൾ അണിനിരക്കുന്നു.കബഡി കളിക്കുന്ന നാല് യുവാക്കളെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ് ഭാഷകളിൽ റിലിസ് ചെയ്യും.സ്പോർട്സ് ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന മാസ് എന്റർടെയ്നർ ചിത്രം എസ് .ടി .കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് നിർമ്മാണം.എസ്.ടി. കെ ഫ്രെയിംസ് നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രം കൂടിയാണ്. ദിലീഷ് പോത്തൻ, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, സനു ജോൺ വർഗീസ്, അജോയ് വർമ്മ, രാജേഷ് മാധവൻ എന്നിവർ സംവിധായകന്റെ കുപ്പായമണിഞ്ഞത് സന്തോഷ്.ടി. കുരുവിള നിർമ്മിച്ച ചിത്രങ്ങളിലൂടെയാണ്.ഭാവന സ്റ്റുഡിയോസ് നിർമിച്ച തങ്കം എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ഉണ്ണി ശിവലിംഗം പ്രവർത്തിച്ചിട്ടുണ്ട്.
പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ഷെയ് ൻ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഷെയ്നിന്റെ കരിയറിൽ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാസ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. അതേസമയം ഷെയ്ൻ നായകനാവുന്ന ഹാൽ കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്നു.
തെലുങ്ക് സുന്ദരി സാക്ഷി വൈദ്യയാണ് നായിക . മമ്മൂട്ടി നായകനായ ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിച്ച വൈദ്യ സാക്ഷി ബോളിവുഡ് അരങ്ങേറ്റത്തിനുശേഷം മലയാളത്തിലേക്ക് വരികയാണ്.നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാലിന് നിഷാദ് കോയ രചന നിർവഹിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം. ജെ.വി.ജെ. പ്രൊഡക്ഷൻസിന്രെ ബാനറിൽ ആണ് നിർമ്മാണം.