തിരുവനന്തപുരം : സ്റ്റൈപ്പെന്റ് വർദ്ധന സംബന്ധിച്ച് നിലവിലുള്ള ഉത്തരവിനു വിരുദ്ധമായും മുൻ ധാരണ പാലിക്കാതെയും സർക്കാർ എടുത്ത തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച വിദ്യാർത്ഥികളുടെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവനും സെക്രട്ടറി ഡോ. കെ.ശശിധരനും അറിയിച്ചു.വിഷയത്തിൽ ശക്തമായി പ്രതികരിക്കാനുള്ള മെഡിക്കൽ പി.ജി. അസോസിയേഷന്റെ തീരുമാനത്തിന് ഐ.എം.എ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.