റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ജൂലൈ 6 1199 മിഥുനം 22 ശനിയാഴ്ച.
(പുലർന്ന ശേഷം 4 മണി 5 മിനിറ്റ് 58 സെക്കന്റ് വരെ തിരുവാതിര നക്ഷത്രം ശേഷം പുണർതം നക്ഷത്രം)
അശ്വതി: എതിർപ്പുകളെ ഇല്ലാതാക്കി മുന്നേറാൻ കഴിയും, ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നടക്കും.
ഭരണി: കടങ്ങൾ പ്രശ്‌നങ്ങൾക്ക് കാരണമാകും, ഔഷധം ഉപയോഗിക്കേണ്ടി വരും.
കാർത്തിക: സംസാരം വളരെ നിയന്ത്രിക്കണം, ജീവിതത്തിന് മാറ്റം.
രോഹിണി: മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, സഹായിച്ചവർ ശത്രുക്കൾ ആകും.
മകയിരം: യാത്രയിൽ നേട്ടം, ധനപ്രാപ്തി, ദൈവാനുകൂല്ല്യം.
തിരുവാതിര: എല്ലാവരും ശത്രുതയോടെ പെരുമാറും, കോടതി നടപടി നേരിടേണ്ടി വരും.
പുണർതം: ജീവിതം സമാധാനപ്രദമാകും, കുടുംബാംഗങ്ങൾ സ്‌നേഹത്തോടെ പെരുമാറും.
പൂയം: ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങൾ ഉടലെടുക്കും.
ആയില്യം: തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം, സ്ത്രീകൾക്ക് ആഭരണ, വസ്ത്രാദിലാഭം.
മകം: സഹപ്രവർത്തകർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും, അധികാരപരിധി വർദ്ധിക്കും.
പൂരം: അംഗീകാരങ്ങൾ തേടിയെത്തും, വ്യവഹാരവിജയം, ബന്ധു ബലം വർദ്ധിക്കും.
ഉത്രം: കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടും, എതിരാളികളുടെ വിമർശനത്തെ മറികടക്കാനാകും.
അത്തം: നൂലാമാലകളിൽ നിന്നും വിടുതൽ ലഭിക്കും. കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന് ഉള്ള കഴിവുണ്ടാകും.
ചിത്തിര: തൊഴിലിൽ നിന്നും നേട്ടങ്ങൾ, മറ്റുള്ളവരുടെ സഹായത്താൽ കാര്യലാഭം.
ചോതി: വിദേശയാത്രകൾ ഗുണകരമാകും, ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ കഴിയും.
വിശാഖം: തൊഴിൽ രംഗത്തെ പ്രവർത്തനങ്ങൾ മൂലം കൂടുതൽ അധികാരം ലഭിക്കും.
അനിഴം: പ്രവൃത്തികൾ മൂലം അനുകൂലമായ മാറ്റം, പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവസഹായം ഉണ്ടാകും.
കേട്ട: പല കാര്യങ്ങളും വിജയിക്കും, ബന്ധു ജനങ്ങളുടെ സഹകരണത്തോടെ നൂതന പദ്ധതികൾ ആസൂത്രണം ചെയ്യും.
മൂലം: സ്ത്രീകൾ കാരണം പ്രയാസങ്ങൾ, വിശ്വാസവഞ്ചന നേരിടും.
പൂരാടം: യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകൾ ഉണ്ടാകും.
ഉത്രാടം: വിവാദങ്ങളിൽപെടാതെ സൂക്ഷിക്കണം, സമയം തീർത്തും പ്രതികൂലമാണ്.
തിരുവോണം: നേരത്തെ ചെയ്ത ചില സഹായങ്ങൾ ഇപ്പോൾ ഗുണം ചെയ്യും, വിദേശ യാത്രയ്ക്കുള്ള അവസരങ്ങൾ വന്നുചേരും, ഭാര്യാഗുണം.
അവിട്ടം: കുടുംബ പിന്തുണ ഉണ്ടാകും, വിജയത്തിലേക്ക് നീങ്ങും, വിശ്വസ്‌തർ അത്യാവശ്യ സമയത്ത് സഹായിക്കും.
ചതയം: ഉത്തരവാദിത്വ ബോധം കാണിക്കും, പലരും സഹായത്തിനെത്തും.
പൂരുരുട്ടാതി: സന്താനങ്ങളെക്കൊണ്ട് ഗുണം, സ്ത്രീകൾക്ക് നല്ലസമയം.
ഉത്തൃട്ടാതി: ദാമ്പത്യം സുഖപ്രദം.പ്രണയത്തിൽ പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും,
രേവതി: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, പ്രണയ കാര്യങ്ങളിൽ വിജയം.