d

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്രയ്ക്കെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ. ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ രേഖാ ശർമ്മയ്ക്കെതിരെ അപകീർത്തി പരാമർശം അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 ആണ് മഹുവയ്ക്കെതിരെ ചാർജ് ചെയ്തിരിക്കുന്ന കുറ്റം.

ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ദുരന്തത്തിൽപ്പെട്ട സ്ത്രീകളെ കാണാനെത്തിയ രേഖാ ശർമ്മയ്ക്ക് സ്ത്രീ കുടപിടിച്ച് കൊടുക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വലിയ വിമർശനമാണ് രേഖാ ശർമ്മയ്ക്കെതിരെ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് രേഖാ ശർമ്മ നടത്തിയ പരാമർശമാണ് കേസിന് ആസ്പദം. അവർ തന്‍റെ മുതലാളിക്ക് പൈജാമ പിടിക്കുന്ന തിരക്കിലാണെന്നായിരുന്നു മഹുവയുടെ പരാമർശം. ഇതിനെതിരെയാണ് കമ്മീഷൻ കേസെടുത്തത്.ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 ലോക്സഭ സ്പീക്കറിനും ദില്ലി പൊലീസിനും കമ്മീഷൻ ഇതിനെ സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.