rituals

ശനിദോഷങ്ങളായിരിക്കുന്ന ഏഴരശനി, കണ്ടകശനി, ജന്മശനി, അഷ്ടമശനി തുടങ്ങിയ പല വിധത്തിലുള്ള ശനിദോഷങ്ങൾ മാറുന്നതിന് ഭക്തജങ്ങൾ ശാസ്താവിന്റെ അല്ലെങ്കിൽ ശിവക്ഷേത്രത്തിൽ നടത്തുന്ന വഴിപാടാണ് നീരാഞ്ജനം എന്ന് പറയുന്നത്.

"ശനി ദോഷ പരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് നീരാഞ്ജനം. ശനിയാഴ്ചകള്‍ തോറുമോ ജന്മനക്ഷത്രം (പക്കപ്പിറന്നാള്‍) തോറുമോ നീരാഞ്ജനം വഴിപാടു നടത്തുന്നത് വളരെ ഗുണകരമാണ്. നാളികേരം രണ്ടായി ഉടച്ച് വെള്ളം കളഞ്ഞ് അതില്‍ എള്ള്കിഴി ഇട്ട് നല്ലെണ്ണ നിറച്ച് ശാസ്താവിനെ ആരതി ഉഴിയുകയും ആ ദേവതയ്ക്കു മുന്‍പില്‍ ഒരു മുഹൂര്‍ത്ത നേരമെങ്കിലും (രണ്ടു നാഴിക അല്ലെങ്കില്‍ 48 മിനിറ്റ്) ആ ദീപം കത്തിച്ചു വയ്ക്കുകയും ചെയ്യുന്നതാണ് നീരാഞ്ജനം.

ഒരു നാളീകേരമുറിയിൽ എള്ള്കിഴി വച്ച് ശുദ്ധമായ നല്ലെണ്ണ ഉപയോഗിച്ച് കത്തിക്കുന്നതാണ് നീരാഞ്ജനം ഇത് കത്തിക്കുന്ന സമയത്ത്‌ ശനിയുടെ മന്ത്രമായിരിക്കുന്ന

"നീലാഞ്ജന സമപ്രഭാം രവിപുത്രം യമാഗ്രജം ഛായാമാർത്താണ്ഡ സംഭൂതം

തം നാമാമി ശനീശ്വരം "

എന്ന മന്ത്രം ജപിക്കേണ്ടതുമാണ്". പലവിധത്തിലുള്ള ദുരിതങ്ങളെ നാം നാളീകേരത്തിന്റെ മുറിയിലൂടെ പ്രതിനിധീകരിക്കുന്നു.