ലണ്ടൻ: ബ്രിട്ടനിൽ ആദ്യമായി വനിതയെ ധനമന്ത്രിയാക്കി പുതിയ പ്രധാനമന്ത്രി സ്റ്റാമർ. ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെ സാമ്പത്തിക വിദഗ്ദ്ധയും ചാൻസലറുമായ റേച്ചൽ റീവ്സ് (45) ആണ് നിയമിതയായത്. കടുത്ത സാമ്പത്തിക അച്ചടക്കത്തിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നാണ് ലേബർ പാർട്ടിയുടെ വാഗ്ദാനം.