lemon

എല്ലാ വീടുകളിലും അടുക്കളയില്‍ സ്ഥിരമായി സൂക്ഷിക്കുന്ന ചില സാധനങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ചെറുനാരങ്ങ, എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ വളരെ പെട്ടെന്ന് കേട് വരുന്ന ഒന്ന് കൂടിയാണ് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ചെറുനാരങ്ങ. ഉയര്‍ന്ന അസിഡിറ്റി ഉള്ളതിനാല്‍ ശരിയായ താപനിലയില്‍ നാരങ്ങ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

കടയില്‍ നിന്ന് വാങ്ങുന്ന നാരങ്ങ വളരെ പെട്ടെന്ന് കേടായിപ്പോകാറുണ്ട്. എന്നാല്‍ ചില ടെക്‌നിക്കുകള്‍ ഉപയോഗിച്ചാല്‍ നാരങ്ങ വളരെ ദീര്‍ഘകാലം വരെ കേട് വരാതെ സൂക്ഷിക്കാന്‍ വേണ്ടി കഴിയും. വളരെ പെട്ടെന്ന് കേടാകുന്നത് കൊണ്ട് തന്നെ കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഒരുപാട് പഴുത്ത നാരങ്ങ നോക്കി വാങ്ങാതിരിക്കുകയാണ് നല്ലത്. പകരം പച്ച നാരങ്ങ വാങ്ങുന്നത് ഒരു പതിവാക്കാം.

ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും വളരെ പെട്ടെന്ന് നാരങ്ങ കേട് വന്നു നശിക്കും. ഇടയ്ക്കിടെ ഫ്രിഡ്ജ് തുറക്കുകയും വായു സഞ്ചാരം ഉണ്ടാകുകയും ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു പ്ലാസ്റ്റിക് കവറില്‍ നന്നായി മൂടി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ നാരങ്ങ പെട്ടെന്ന് കേടുവരില്ല.

ചെറുനാരങ്ങയുടെ പുറത്ത് അല്‍പ്പം എണ്ണ പുരട്ടിയ ശേഷം നല്ല ഇറുക്കമുള്ള ഒരു പാത്രത്തില്‍ മൂടി സൂക്ഷിക്കുന്നതും നാരങ്ങ കേട് വരാതിരിക്കാന്‍ വളരെ ഫലപ്രദമാണ്. എന്നാല്‍ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് പച്ച നാരങ്ങ വാങ്ങരുത്. ദീര്‍ഘകാലം സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഈ പറഞ്ഞ വിദ്യകള്‍ ഉപയോഗിക്കാന്‍ കഴിയുക.

ഭക്ഷണപദാര്‍ത്ഥം, പാനീയം എന്നതിനൊപ്പം തന്നെ മുഖസൗന്ദര്യ വസ്തുക്കള്‍ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങ.