പാട്‌ന : പാമ്പ് കടിയേറ്റ യുവാവ് പാമ്പിനെ തിരിച്ചു കടിച്ചു. അതും ഒന്നല്ല രണ്ടുതവണ. യുവാവ് രക്ഷപ്പെട്ടെന്ന് മാത്രമല്ല. യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തുപോകുകയും ചെയ്തു. ബീഹാറിലെ നവാഡയിലാണ് സംഭവം. നവാഡയിലെ റെയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹറാണ് (35) പാമ്പിനെ തിരിച്ചുകടിച്ചത്.
പാമ്പിന്റെ കടിയേറ്റാൽ അവയുടെ വിഷത്തിൽ നിന്ന് രക്ഷപ്പെടാൻ മറുകടി നൽകിയാൽ മതിയെന്ന് ബീഹാറിലെ ഗ്രാമങ്ങളിൽ ഒരു വിശ്വാസമുണ്ട്. പാമ്പിൽ നിന്നേൽക്കുന്ന വിഷം മറുകടിയിൽ പാമ്പിലേക്ക് തിരിച്ചു കയറുമെന്നാണ് ഗ്രാമീണർ വിശ്വസിക്കുന്നത്. ഈ വിശ്വാസത്തിന്റെ ബലത്തിലാണ് യുവാവ് പാമ്പിനെ തിരിച്ചുകടിച്ചത്. എന്തായാലും ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് കാര്യമായ ചികിത്സ ഒന്നുമില്ലാതെ തന്നെ രക്ഷപ്പെടുക.ും ചെയ്തു.
നവാഡ രജൗലി മേഖലയിൽ ട്രാക്ക് പരിശോധനാ ജോലികൾക്ക് ശേഷം വിശ്രമിക്കവെയാണ് സന്തോഷിനെ പാമ്പ് കടിച്ചത്. പാമ്പുമായി നടത്തിയ മൽപ്പിടിത്തത്തിനിടെയാണ് പാമ്പിനെ സന്തോഷ് തിരിച്ചുകടിച്ചത്.