r

ചെന്നൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ വനിതാ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 12 റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20​ ​ഓ​വ​റി​ൽ​ 4​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 189​ ​റ​ൺ​സെ​ടു​ത്തു.​മറുപടിക്കിറങ്ങിയ ഇന്ത്യ പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അർദ്ധസെഞ്ച്വറിയുമായി പുറത്താകാതെ പോരാടി ജമീമ റോഡ്രിഗസാണ് (30 ബാളിൽ 53) ഇന്ത്യയുടെ ടോപ് സ്കോറർ. സ്മൃതി മന്ഥന (30 പന്തിൽ 46), ക്യാപ്ടൻ ഹർമ്മൻ പ്രീത്കൗർ (35) എന്നിവരും തിളങ്ങി. നേരത്തെ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടിയ ത​ൻ​സിം​ ​ബ്രി​റ്റ്സ് ​(56​ ​പ​ന്തി​ൽ​ 81​),​ ​മ​രി​സ​നെ​ ​കാ​പ് ​(33​പ​ന്തി​ൽ​ 57​)​ ​എ​ന്നി​വരുടെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിൽ എത്തിച്ചത്. ക്യാച്ചെടുക്കന്നതിനിടെ മുഖമിടിച്ച് വീണ കീപ്പർ റിച്ച ഘോഷിന് പകരം മലയാളി താരം സജന സജീവൻ കൺകഷൻ സബ്‌സ്റ്റി‌റ്റ്യൂട്ടായി ഇറങ്ങി.