w

ല​ണ്ട​ൻ​:​ ​വിം​ബി​ൾ​ഡ​ൺ​ ​ഗ്രാ​ൻ​സ്ലാം​ ​ടെ​ന്നി​സ് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​പു​രു​ഷ​ ​സിം​ഗി​ൾ​സി​ൽ​ നിലവിലെ ചാമ്പ്യനായ കാർലോസ് അൽകാരാസ് അമേരിക്കൻ താരം ഫ്രാൻസിസ് തിയോഫൊയെ അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ കീഴടക്കി പ്രീക്വാർട്ടറിൽ എത്തി. സ്കോർ: 5-7,6-2,4-6,7-6,6-2. മത്സം നാല് മണിക്കൂർ നീണ്ടു.ഗ്രി​ഗ​ർ​ ​ദി​മി​ത്രോ​വും ​പ്രീ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്തി.​ ​മൂ​ന്നാം​ ​റൗ​ണ്ടി​ൽ​ ​ഫ്ര​ഞ്ച് ​താ​രം​ ​മോ​ൺ​ഫി​ൽ​സി​നെ​ ​നേ​രി​ട്ടു​ള്ള​ ​സെ​റ്റു​ക​ളി​ൽ​ 6​-3,6​-4,6​-3​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ദി​മി​ത്രോ​വ് ​അ​വ​സാ​ന​ ​പ​തി​നാ​റി​ൽ​ ​ഇ​ടം​ ​നേ​ടി​യ​ത്.
അ​തേ​സ​മ​യം​ ​പു​രു​ഷ​ ​ഡ​ബി​ൾ​സി​ൽ​ ​ഇ​ന്തോ​-​ഫ്ര​ഞ്ച് ​ജോ​ഡി​ ​യൂ​കി​ ​ഭാം​ഭ്രി​-​അ​ൽ​ബാ​നൊ​ ​ഒ​ലി​വെ​റ്റി​ ​സ​ഖ്യം​ ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​പു​റ​ത്താ​യി.​ ​ജ​ർ​മ്മ​ൻ​ജോ​ഡി​ ​കെ​വി​ൻ​ ​ക്ര​വീ​റ്റ്‌​സ്-​ടീം​ ​പു​ട്‌​സ് ​സ​ഖ്യ​ത്തോ​ടാ​ണ് ​തോ​റ്റ​ത്.​ ​സ്കോ​ർ​:​ 6​-4,4​-6,3​-6.