പത്തനംതിട്ട : കൂടുതൽ സേവനങ്ങൾ ജനങ്ങളിലെത്തിച്ച് കെ. സ്റ്റോറുകൾ ജനപ്രിയമാകുന്നു. സാധനങ്ങൾ വാങ്ങാനും കറന്റ് ബില്ലുകളടക്കമുള്ളവ അടയ്ക്കാനും കെ. സ്റ്റോറുകൾ വഴി സാധിക്കുമെന്നതിനാൽ നിരവധിയാളുകളാണ് കെ. സ്റ്റോർ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് പദ്ധതി ആരംഭിച്ചത്. ഓൺലൈൻ സേവനങ്ങൾക്ക് അതാത് ഓഫിസുകളിൽ പോകുന്നത് ഒഴിവാക്കാനും തിരക്കൊഴിവാക്കാനും സാധിക്കുന്നുണ്ട്.
പദ്ധതിയുടെ തുടക്കത്തിൽ 45179 രൂപയായിരുന്നു വില്പന മൂല്യം. ഈ വർഷം ജനുവരിയിൽ ഇത് 2.43 ലക്ഷമായി. മാർച്ചിലും 2.16 ലക്ഷം രൂപ വില്പനമൂല്യം നേടി. കഴിഞ്ഞ മാസം 1.8 ലക്ഷം രൂപ നേടി. ഓരോ മാസം കഴിയുംതോറും ഇത് വർദ്ധിച്ച് വരികയാണെന്ന് അധികൃതർ പറയുന്നു. ജില്ലയിൽ 47 കെ. സ്റ്റോറുകളാണുള്ളത്. ഓണത്തിന് മുമ്പ് ഒൻപതെണ്ണം കൂടി തുടങ്ങാൻ ശ്രമം നടക്കുന്നുണ്ട്. വിവിധ ഘട്ടങ്ങളിലായാണ് കെ. സ്റ്റോറുകൾ ആരംഭിച്ചത്. ആദ്യം 27 കെ. സ്റ്റോറുകളാണ് ആരംഭിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് 47 സ്റ്റോർ ആരംഭിച്ചത്. നാലാം ഘട്ടത്തിലാണ് ഒൻപതെണ്ണം ആരംഭിക്കുന്നത്.
കെ. സ്റ്റോറുകൾ
കോഴഞ്ചേരി : 11
കോന്നി :8
മല്ലപ്പള്ളി :8
റാന്നി : 6
അടൂർ : 11
തിരുവല്ല : 3
സേവനങ്ങൾ
നിലവിൽ ലാഭകരമായ രീതിയിലാണ് കെ. സ്റ്റോറിന്റെ പ്രവർത്തനം. കൂടുതൽ വ്യാപകമാക്കാനാണ് ശ്രമം.
സിവിൽ സപ്ലൈസ് അധികൃതർ