plastic

തളിപ്പറമ്പ്: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ് നഗരസഭയിൽ നടത്തിയ പരിശോധനയിൽ ഒന്നര ക്വിന്റലിലധികം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. ക്യാരി ബാഗുകൾ ,പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ ,ആവരണമുള്ള പേപ്പർ പ്ലേറ്റുകൾ ,പ്ലാസ്റ്റിക് സ്പൂണുകൾ ,പ്ലാസ്റ്റിക് സ്ട്രോകൾ എന്നിവ 150 കിലോഗ്രാം വിതരണത്തിനായി ഗോഡൗണിൽ സൂക്ഷിച്ചതിനു അള്ളാംകുളത്തെ ഹൈപാക്ക് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ പി പി അഷ്‌റഫ് , ഓഫീസർ ടി.വി രഘുവരൻ , സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ, സി കെ.ദിബിൽ , നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.പി.പ്രീഷ ,പി. ലതീഷ് എന്നിവർ പങ്കെടുത്തു.