തിരുവനന്തപുരം: ലുലു മാളിലെ ലുലു ഓൺ സെയിൽ ഫ്ളാറ്റ് ഫിഫ്ടി മഹാ സെയിൽ ഓഫറുകൾ ഇന്ന് അവസാനിക്കും.ഇന്ന് രാവിലെ 9മുതൽ നാളെ പുലർച്ചെ 3വരെ മാൾ തുറന്ന് പ്രവർത്തിക്കും.ഇക്കഴിഞ്ഞ 4നാണ് ഉത്പന്നങ്ങൾക്ക് അൻപത് ശതമാനം ഇളവ് നൽകി ലുലു ഓൺ സെയിൽ ആരംഭിച്ചത്.അഞ്ഞൂറിലധികം ബ്രാൻഡഡ് ഉത്പന്നങ്ങൾക്കടക്കം അൻപത് ശതമാനം ഇളവാണ് നൽകിയിരുന്നത്.ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, ഫൺടൂറ തുടങ്ങി ലുലുവിന്റെ എല്ലാ ഷോപ്പുകളും,മാളിലെ 180ലധികം വരുന്ന റീട്ടെയിൽ ഷോപ്പുകളിലും മഹാസെയിൽ ഓഫറുകൾ തുടരുകയാണ്.പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ,ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ,വീട്ടുപകരണങ്ങൾ,ബാഗുകൾ,പാദരക്ഷകൾ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വിലക്കിഴിവുണ്ട്.മിഡ്‌നൈറ്റ് ഷോപ്പിംഗിന്റെ ഭാഗമായി രാത്രി സംഗീത പരിപാടികളും മാളിൽ നടത്തും.