ca

ടെ​ക്സാ​സ് ​:​ ​കോ​പ്പ​ ​അ​മേ​രി​ക്ക​യി​ൽ​ ​ച​രി​ത്രം​ ​നേ​ട്ടം​ ​കു​റി​ച്ച് ​കാ​ന​ഡ​ ​സെ​മി​യി​ൽ.​ ​ക്വാ​ർ​ട്ടി​ൽ​ ​വെ​ന​സ്വേ​ല​യെ​ ​പെ​നാ​ൽ​റ്റി​ ​ഷൂ​ട്ടൗ​ട്ടി​ൽ​ 4​-3​ ​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ക​ന്നി​ ​കോ​പ്പ​ ​പോ​രാ​ട​ത്തി​ന് ​എ​ത്തി​യ​ ​കാ​ന​ഡ​ ​സെ​മി​ ​ഉ​റ​പ്പി​ച്ച​ത്.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​ഇ​രു​ ​ടീ​മും​ 1​-1​ ​ന് ​സ​മ​നി​ല​ ​പാ​ലി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​മ​ത്സ​രം​ ​ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ​നീ​ണ്ട​ത്.
ഷൂ​ട്ടൗ​ട്ടി​ലെ​ ​ആ​ദ്യ​ ​അ​ഞ്ച് ​കി​ക്കു​ക​ൾ​ ​അ​വ​സാ​നി​ക്കു​മ്പോ​ൾ​ ​ഇ​രു​ ​ടീ​മും​ 3​-​ 3​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ആ​യി​രു​ന്നു.​ ​എന്നാൽ വെ​ന​സ്വേ​ല​യു​ടെ​ ​ആറാം കി​ക്കെ​ടു​ത്ത​ ​വി​ൽ​ക്ക​ർ​ ​എ​യ്ഞ്ച​ലി​ന്റെ ​ ​ഷോ​ട്ട് ​സേ​വ് ​ചെ​യ്ത് ​ഗോ​ൾ​കീ​പ്പ​ർ​ ​മാ​ക്സി​മെ​ ​കീ​പു​ ​കാ​ന​ഡ​യെ രക്ഷിക്കുകയായിരുന്നു. കാ​ന​ഡ​യു​ടെ​ ​ ആറാം കിക്കെടുത്ത ഇ​സ്മ​യി​ൽ​ ​കോ​ണെ​ ​ഗോ​ൾ​ ​ക​ണ്ടെ​ത്തി.​ ​
നേ​ര​ത്തെ​ ​പ​തി​മ്മൂ​ന്നാം​ ​മി​നി​ട്ടി​ൽ​ ​ഷ​ഫ​ൽ​ബ​ർ​ഗി​ലൂ​ടെ​ ​കാ​ന​ഡ​യാ​ണ് ​ലീ​ഡെ​ടു​ത്ത​ത്.​ ​എ​ന്നാ​ൽ​ 64​-ാം​ ​മി​നി​ട്ടി​ൽ​ ​ശ​ലോ​മോ​ൻ​ ​റോ​ൺ​ഡോ​ൺ​ ​നേ​ടി​യ​ ​ഗോ​ളി​ലൂ​ടെ​ ​വെ​ന​സ്വേ​ല​ ​സ​മ​നി​ല​ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​ഇ​രു​ ​ടീ​മി​നും​ ​വ​ല​ ​കു​ലു​ക്കാ​നാ​കാ​തെ​ ​വ​ന്ന​തോ​ടെ​യാ​ണ് ​മ​ത്സ​രം​ ​ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ​നീ​ണ്ട​ത്.
പാ​സിം​ഗി​ലും​ ​പൊ​സ ഷ​നി​ലും​ ​വെ​ന​സ്വേ​ല​ ​ആ​യി​രു​ന്നു​ ​മു​ന്നി​ലെ​ങ്കി​ലും​ ​ടാ​ർ​ജ​റ്റി​ലേ​ക്ക് ​ഷോ​ട്ട് ​തൊ​ടു​ത്ത​ത് ​കൂ​ടു​ത​ലും​ ​കാ​ന​ഡ​യാ​യി​രു​ന്നു.