lulu

തിരുവനന്തപുരം : ലുലു മാളിലെ ലുലു ഓണ്‍ സെയില്‍ ഫ്ലാറ്റ് ഫിഫ്റ്റി മഹാ സെയിൽ ഓഫറുകള്‍ നാളെ (07.07.2024) അവസാനിയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ എട്ടാം തീയതി പുലര്‍ച്ചെ മൂന്ന് മണിവരെ മാള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കും. ജൂലൈ നാലിനാണ് ഉത്പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം ഇളവ് നല്‍കി ലുലു ഓണ്‍ സെയിലിന് മാളില്‍ തുടക്കമായത്.

അഞ്ഞൂറിലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കടക്കം അന്‍പത് ശതമാനം ഇളവാണ് ഉപഭോക്താക്കാള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, ഫണ്‍ടൂറ തുടങ്ങി ലുലുവിന്‍റെ എല്ലാ ഷോപ്പുകളും, മാളിലെ 180ലധികം വരുന്ന റീട്ടെയ്ല്‍ ഷോപ്പുകളിലും ഈ വര്‍ഷത്തെ ഏറ്റവും വലിയ മഹാസെയില്‍ ഓഫറുകള്‍ തുടരുകയാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍, ടിവി, അവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വിലക്കിഴിവുണ്ട്. മിഡ്നൈറ്റ് ഷോപ്പിംഗിന്‍റെ ഭാഗമായി രാത്രി സംഗീത പരിപാടികളും മാളില്‍ സംഘടിപ്പിച്ച് വരുന്നുണ്ട്.