തിരുവനന്തപുരം: സാഹിത്യകൃതികളിൽ പ്രത്യക്ഷമായും പരോക്ഷമായും നർമ്മം സന്നിവേശിപ്പിച്ച് വിജയശ്രീലാളിതരായ സാഹിത്യകാരന്മാരെ അനുസ്മരിക്കുന്ന പ്രഭാഷണപരമ്പരയുമായി ചിരി ക്ലബ്.ഇന്ന് വൈകിട്ട് 6ന് തിരുവനന്തപുരം ജനറൽ ആശുപത്രി സമീപമുള്ള ഐ.എം.എ ഹാളിൽ കൂടുന്ന ചിരിക്ലബ് പ്രതിമാസ പരിപാടിയിൽ ആദ്യ പ്രഭാഷണം പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ.പി.കെ.രാജശേഖരൻ 'ഒ.വി. വിജയന്റെ ചിരി'എന്ന വിഷയത്തിൽ നടത്തുമെന്ന് ചിരിക്ലബ് പ്രസിഡന്റ് ഡോ. ടി.സുരേഷ് കുമാർ അറിയിച്ചു.