astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂലൈ 7 - 1199 മിഥുനം 23 ഞായറാഴ്ച. (പുലർന്ന ശേഷം 4 മണി 47 മിനിറ്റ്7 26 സെക്കന്റ് വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം)

അശ്വതി: കടമകള്‍ നിറവേറ്റുന്നതിനു കഠിനമായ പരിശ്രമം വേണ്ടിവരും, കര്‍മ്മ മേഖലയില്‍ അനിശ്ചതത്വം, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഭരണി: നിര്‍ബന്ധബുദ്ധി കാണിക്കും,കുടുംബാംഗങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാന്‍, യാത്ര കൊണ്ട് ഗുണം കിട്ടും, മടിയും അലസതയും ഉണ്ടാകും.

കാര്‍ത്തിക: വളരെയധികം ആലോചിച്ചു നോക്കി മാത്രം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക, ധനപരമായി ദുരിതം, പലവിധത്തിലുമുള്ള വിഷമതകൾ.

രോഹിണി: ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും, ദൂരയാത്രാക്ലേശം, സുഖവും ദു:ഖവും മാറി വരും, ആരോഗ്യം സംരക്ഷിക്കണം.

മകയിരം: അന്യദേശവാസം ഗുണകരമായിരിക്കില്ല. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും. ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക.

തിരുവാതിര: സ്വഹിതത്തിന് വിപരീതമായി കുടുംബാംഗങ്ങള്‍ പെരുമാറും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, എല്ലാ കാര്യങ്ങളും മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.

പുണര്‍തം: ശത്രുക്കളെ പരാജയപ്പെടുത്തും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും, വിദേശത്ത്നിന്നും നല്ല വാര്‍ത്തകള്‍ ശ്രവിക്കും.

പൂയം: പങ്കാളിയാൽ നേട്ടങ്ങൾ ഉണ്ടാകും, സഹോദര സ്നേഹം ലഭിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, തൊഴില്‍ മേന്മയും സാമ്പത്തിക പുരോഗതിയും, മിത്രങ്ങളുടെ സഹായം ലഭിക്കും.

ആയില്യം: രോഗശാന്തി, പുരസ്കാരങ്ങൾ ലഭിക്കും, ധനാഭിവൃദ്ധിയുടെ സമയം, ബന്ധുക്കള്‍ അനുകൂലരാകും, വിദേശാനുകൂല്യം.

മകം: പ്രണയത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകും, ഭാര്യാഗുണം, സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും, കലാമത്സരങ്ങളില്‍ വിജയം.

പൂരം: കുടുംബകലഹങ്ങൾ ഒഴിവാകും, പുതിയ അവസരങ്ങള്‍ തൊഴിലിലും കലാരംഗത്തും, വിജയവും അംഗീകാരവും, യാത്രാഗുണം, പഠന കാര്യങ്ങളില്‍ ജയം.

ഉത്രം: മതപരമായ കാര്യങ്ങളില്‍ അമിത താല്‍പര്യം കാണിക്കും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, എല്ലാ രംഗങ്ങളില്‍ നിന്നും സ്വന്തം പ്രവൃത്തികള്‍ വിജയത്തിലെത്തും.

അത്തം: എതിരാളികളെ പരാജയപെടുത്തും, മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള മനസ്സുണ്ടാകും, കിട്ടില്ല എന്ന് കരുതിയ ധനം തിരിക ലഭിക്കും.

ചിത്തിര: തൊഴില്‍ പരമായി ഉയര്‍ച്ച, പ്രതിയോഗികള്‍ പിന്തിരിയും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകും, പുതിയ അറിവുകള്‍ സമ്പാദിക്കും.

ചോതി: പ്രണയം സംബന്ധിച്ച് പ്രയാസങ്ങൾ, ജനപ്രീതിയും അംഗീകാരവും കുറയും, ശാരീരികമായി അസ്വസ്ഥതകള്‍, സമയത്ത് ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍.

വിശാഖം: നിര്‍മ്മാണ പ്രവൃത്തികളിൽ തടസങ്ങള്‍, വ്യക്തിജീവിതത്തില്‍ സ്ത്രീകള്‍ മൂലം പ്രശ്‌നങ്ങൾ, അമിതമായ ശുഭാപ്തി വിശ്വാസം എല്ലാ കാര്യങ്ങളിലും വച്ചു പുലര്‍ത്തരുത്.

അനിഴം: മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതല്‍ മൂലം പ്രയാസങ്ങള്‍, വീട് വിട്ട് നില്‍ക്കേണ്ടി വരും.

കേട്ട: ശത്രുക്കള്‍ വര്‍ദ്ധിക്കും, ദാമ്പത്യസുഖക്കുറവ്, ജീവിതം വിജയം നേടാൻ കഠിനപരിശ്രമം വേണ്ടി വരും, പണം കടം വാങ്ങിക്കേണ്ടി വരും.

മൂലം: പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും നിയമ നടപടികളും, കമിതാക്കൾക്ക് പ്രണയപരാജയം,
പങ്കാളി മുഖേനെ പ്രയാസങ്ങൾ.

പൂരാടം: മേലുദ്യോഗസ്ഥരിൽ നിന്നും വിഷമകരമായ സംസാരവും പ്രവൃത്തികളും നേരിടും, കുടുംബകലഹം, ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം വർദ്ധിക്കും, ദാമ്പത്യ ജീവിതം ക്ലേശകരമായിരിക്കും.

ഉത്രാടം: ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകും, അയൽബന്ധങ്ങൾ സൂക്ഷിക്കണം, സഹോദരനുമായി കലഹത്തിനു നിൽക്കരുത്, കള്ളന്മാർ കാരണം ധനനാശം.

തിരുവോണം: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിലനിർത്താൻ സാധിക്കും, അശരണരെ സഹായിക്കും.

അവിട്ടം: സ്ത്രീകള്‍ മുഖേനെ സന്തോഷവും സമാധാനവം ലഭിക്കും, ശത്രുക്കളെ പരാജയപ്പെടുത്തും, ഒരു വശ്യ ശക്തി നിഴലിച്ചു നില്‍ക്കും, എല്ലാവരും അനുകൂലമായ നിലപാട് വ്യക്തമാക്കും.

ചതയം: ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, സാമ്പത്തിക സഹായം ലഭിക്കും, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, യാത്രാഗുണം കാണുന്നുണ്ട്.

പൂരുരുട്ടാതി: ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കാം. കുടുംബ സുഖം, ബിസിനസില്‍ നേട്ടം, വിദ്യാഗുണം.

ഉത്തൃട്ടാതി: ഗാംഭീരം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, ഉപരിപഠനത്തിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന വിഷമതകൾ ശമിക്കും.

രേവതി: പ്രയത്നത്തിനു തക്കവണ്ണം അംഗീകാരം ലഭിക്കും, ഉല്ലാസകരമായ അനുഭവങ്ങള്‍, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ദൈവീക ചിന്ത ഉടലെടുക്കും, പ്രണയ പങ്കാളിയുടെ ചതിയിൽ പെടരുത്.