pic

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ ജീവിതരേഖ.

1954 സെപ്റ്റംബർ 29ന് ജനനം

പിതാവ് അസീരി വംശജൻ, മാതാവ് കുർദ്ദ് വംശജ

 2008 മുതൽ തബ്‌രിസിൽ നിന്നുള്ള എം.പി

2013ലും 2021ലും പ്രസിഡന്റ് തിരഞ്ഞടുപ്പിൽ തോറ്റു

ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ

 മുൻ ആരോഗ്യ മന്ത്രി, മുൻ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ

1980 -88ലെ ഇറാൻ-ഇറാക്ക് യുദ്ധത്തിൽ സൈനിക സേവനം

 2022ലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തിയതിനെതിരെ ശബ്ദമുയർത്തി

ഹിജാബ് നിർബന്ധമാക്കുന്ന നിയമത്തിൽ ഇളവ് വാഗ്ദാനം

ആണവ പദ്ധതിയുടെ പേരിലുള്ള ഉപരോധം നീക്കാൻ പാശ്ചാത്യ രാജ്യങ്ങളുമായി ചർച്ചയ്‌ക്ക് തയ്യാർ

 ഗൈനക്കോളജിസ്റ്റായ ഭാര്യയും ഒരു മകളും 1993ൽ കാർ അപകടത്തിൽ മരിച്ചു. രണ്ട് ആൺ മക്കളെയും മകളെയും ഒറ്റയ്ക്ക് വളർത്തി

വെല്ലുവിളികൾ ഏറെ

ഗാസയുദ്ധം പശ്ചിമേഷ്യയിൽ സൃഷ്ടിച്ച സംഘർഷം

ഇസ്രയേലുമായുള്ള ശത്രുത

ആണവ പദ്ധതിയുടെ പേരിൽ അമേരിക്കയുമായുള്ള സംഘർഷം

പാശ്ചാത്യ ഉപരോധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി

ഹിജാബിൽ ഉൾപ്പെടെയുള്ള ആഭ്യന്തര അസ്വസ്ഥതകൾ

പരമോന്നത മതനേതാവ് ഖമനേയിയെ മറികടന്നുള്ള പരിഷ്കാരങ്ങൾ അസാദ്ധ്യം

ഖമനേയിക്ക് വിധേയനാവണം.

ഇറാൻ പ്രസിഡന്റെന്ന നിലയിൽ ഖമനേയിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ നിർണായക പങ്ക്.

 താഴ്ന്ന പോളിംഗ്

വോട്ടർമാർ - 6,14,52,321

റൗണ്ട് 1 - 39.93%

റൗണ്ട് 2 - 49.68 %