e

ദിസ്പൂർ: കനത്ത മഴയെത്തുടർന്ന് അസാമിലുണ്ടായ പ്രളയത്തിൽ മരണം 52 ആയി. ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടമായി. 24ലക്ഷം ജനങ്ങൾ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ വിളിച്ച് സാഹചര്യം വിലയിരുത്തി.

സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകിയതോടെ സംസ്ഥാനത്തെ 35ൽ 30 സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്. കാശിരംഗ ദേശീയോദ്യാനത്തിന്റെ 70 ശതമാനവും വെള്ളത്തിൽ മുങ്ങി. സംസ്ഥാനത്തെ 63,000 ഹെക്ടറിൽ അധികം വരുന്ന കൃഷിഭൂമി പൂർണമായും വെള്ളത്തിനടിയിലായി. ധുബ്രി, ദാരാങ്ക്, കച്ചർ, ബർപേത, മോറിഗാവ് തുടങ്ങിയ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര, ബരാക് നദി അടക്കമുള്ള നദികളും കൈവഴികളും അപകടനിലയേക്കാൾ ഉയർന്ന ജല നിരപ്പിലാണ് ഒഴുകുന്നത്.