തിരുവനന്തപുരം : കരമന മേലാറന്നൂർ വിശ്വകർമ്മ കുടുംബത്തിന് ഓണവില്ല് ഉണ്ടാക്കി വിൽക്കുന്നതിന് അവസരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കവടിയാർ കൊട്ടാരത്തിന് മുന്നിൽ വിശ്വകർമ്മ ഐക്യവേദി സായാഹ്ന ധർണ നടത്തി. ഐക്യവേദി ചെയർമാൻ ബി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐക്യവേദി ജനറൽ കൺവീനർ ടി.കെ. സോമശേഖരൻ അദ്ധ്യക്ഷനായി.ഓർഗനൈസിംഗ് കൺവീനർ വിഷ്ണുഹരി സ്വാഗതവും ഓണവില്ല് കുടുംബം കാരണവർ ബിൻ കുമാർ ആചാരി നന്ദിയും പറഞ്ഞു.