c

ഒന്നാം ട്വന്റി-20: ഇന്ത്യയെ സിംബാബ്‌വെയോട് തോറ്റു

ഹരാരെ: ലോക ചാമ്പ്യൻമാരെന്ന പകിട്ടുമായി ട്വന്റി-20 പരമ്പരയ്‌ക്കെത്തിയ ഇന്ത്യയെ ആദ്യ മത്സത്തിൽ അട്ടിമറിച്ച് സിംബാബ‌വെയുടെ നടയടി. ഇത്തവണത്തെ ട്വന്റി-20 ലോകകപ്പിന് യോഗ്യത പോലും നേടാൻ കഴിയാതിരുന്ന സിംബാബ്‌വെയോട് 13 റൺസിനാണ് ലോകചാമ്പ്യന്മാരായ ഇന്ത്യയുടെ തോൽവി. ലോകകപ്പ് ടീമിലുണ്ടായിരുന്ന ആരും ടീമിലില്ലെങ്കിലും ലോകകപ്പ് നേടി ഒരാഴ്ച കഴിയുന്നതിന് മുന്നേയുള്ള തോൽവി ഇന്ത്യയ്ക്ക് നാണക്കേട് തന്നെയായി.

ഹരാരെയിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ശുഭ്നമാൻ ഗിൽ സിംബാബ്‌വെയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യംബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. എന്നാൽ മറുപടിക്കിറങ്ങിയ ഇന്ത്യ 19.5 ഓവറിൽ 102 റൺസിന്ഓൾഔട്ടാവുകയായിരുന്നു.

3 വിക്കറ്റ് വീതം നേടിയ ടെനഡെയ് ചതാരയും ക്യാപ്ടൻ സിക്കന്ദർ റാസയുമാണ് ഇന്ത്യൻ ബാറ്റിംഗ്‌ നിരയിൽ കൂടുതൽ പ്രതിന്ധി സൃഷ്ടിച്ചത്. 29പന്ത് നേരിട്ട് 31 റൺസെടുത്ത ക്യാപ്ടൻ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ്സ്കോറർ. ഗില്ലിനെക്കൂടാതെ വാലറ്റക്കാരായ വാഷിംഗ്ടൺ സുന്ദർ (27), ആവേശ് ഖാൻ (16)എന്നിവ‌ർക്ക് മാത്രമാണ് ഇന്ത്യൻ ബാറ്റർമാരിൽ രണ്ടക്കം നേടാനായത്. അരങ്ങേറ്റ മത്സരം കളിച്ച അഭിഷേക് ശർമ്മ (0), റിയാൻ പരാഗ് (2), വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറൽ (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. റുതുരാജ് ഗെയ്‌ക്‌വാദ് (7), റിങ്കു സിംഗ് (0) എന്നിവരും പരാജയമായി.ഇന്ത്യ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ അഭിഷേക് ശ‌ർമ്മയെ ആദ്യ ഓവറിലെ നാലാം പന്തിൽ പുറത്താക്കി ബെന്നറ്റ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ നൽകി.86 റൺസെടുക്കുന്നതിനിടെ 9 വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയ്‌ക്കായി സുന്ദർ ഖലീലിനെ (0) ഒരറ്റത്ത് നിറുത്തി പൊരുതി നോക്കിയെങ്കിലും ക‌ൃത്യമായ ലൈനിലും ലെംഗതിലും ബാളെറിഞ്ഞ സിംബാ‌ബ്‌വെ ബൗളർമാർ കളി തങ്ങൾക്ക് അനുകൂമാക്കി.

സിംബാബ്‌വെയുടെ തുടക്കവും തക‌ർച്ചയോടെയായിരുന്നു. ടീം സകോർ 6ൽ നിൽക്കെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഇന്നസെന്റ് കായിയെ (0) മുകേഷ് കുമാർ ഗോൾഡൻ ഡക്കാക്കി. പിന്നീട് മറ്റൊരു ണപ്പണർ വെസ്ലി മധെവെരെ (21) ബ്രെയിൻ ബെന്നറ്റ് (23) വിക്കറ്റ് കീപ്പർ ക്ലൈവ് മദാൻദെ (പുറത്താകാതെ 25 പന്തിൽ 29), ക്യാപ്ടൻ സിക്കന്ദർ റാസ എന്നിവരാണ് സിംബാബ്‌വെയെ 100 കടത്താൻ മുഖ്യ പങ്കുവഹിച്ചത്. ഇന്ത്യയ്ക്കായി രവി ബിഷ്ണോയി 4 വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടൺ സുന്ദർ 2 വിക്കറ്റ് നേടി.

കളിയിലെ താരം

ബാളു കൊണ്ടും ബാറ്റ് കൊണ്ടും ടീമിന്റെ വിജയത്തിന് നിർണായക സംഭാവന നൽകിയ സിംബാബ്‌വെ ക്യാപ്ടൻ സിക്കന്ദർ റാസയാണ് കളിയിലെ താരം