pic

ടെൽ അവീവ്: ഗാസയിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനുമായി യു.എസ് മുന്നോട്ടുവച്ച നിർദ്ദേശത്തെ അനുകൂലിച്ച് ഹമാസ്. വെടിനിറുത്തൽ കരാറിൽ ഒപ്പിടണമെങ്കിൽ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ ധാരണയിലെത്തണമെന്ന ആവശ്യം ഹമാസ് ഉപേക്ഷിച്ചു. മൂന്ന് ഘട്ടങ്ങളായുള്ള വെടിനിറുത്തൽ കരാറിലെ ആദ്യ ഘട്ടം ആറ് ആഴ്ച നീളുന്നതാണ്. ആദ്യ ഘട്ടത്തിൽ ബന്ദികളെ മോചിപ്പിക്കാനും സ്ഥിര വെടിനിറുത്തലിനുള്ള ചർച്ചകൾക്കും ഹമാസ് തയ്യാറാണെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പകരമായി പാലസ്തീൻ തടവകാരെ ഇസ്രയേൽ മോചിപ്പിക്കുകയും ഗാസയിൽ ആക്രമണം നിറുത്തുകയും വേണം. എന്നാൽ,​ ഇസ്രയേൽ ഹമാസിന്റെ തീരുമാനത്തോട് പ്രതികരിച്ചിട്ടില്ല.