d

ലണ്ടൻ: ബ്രിട്ടീഷ് സൂപ്പർ താരം ആൻഡി മറെയ്ക്ക് വിംബിൾഡണിൽ നിന്ന് കണ്ണീരോടെ മടക്കം. പരിക്കിനെ തുടർന്ന് മിക്‌സഡ് പങ്കാളി എമ്മ റാൻഡുകാനും പിന്മാറിയതോടെ മറെയുടെ കരിയറിലെ അവസാന ഗ്രാൻസ്ലാം ദുഖഭരിതമാവുകയായിരുന്നു. നേരത്തേ പുരുഷ സിംഗിൾസിൽ നിന്ന് പരിക്കിനെ തുടർന്ന് പിന്മാറിയ മറെ ഡബിൾസിൽ സഹോദരൻ ജെയ്മിക്കൊപ്പം ഇറങ്ങിയെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയായിരുന്നു. അവസാന പ്രതീക്ഷയായ മിക്സഡ ഡബിൾസിൽ എമ്മ പിന്മാറിയതിനാൽ കളിക്കാനാകാതെ വന്ന മുറെയുടെ ഗ്ലാൻസ്ലാം കരിയർ അവസാനിച്ചു.വരുന്ന ഒളിമ്പിക്സോടെ വിരമിക്കുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് തവണ വിംബിൾഡൺ ചാമ്പ്യനായ മുറെ, ഒരുതവണ യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടവും നേടിയിട്ടുണ്ട്.

സെമി തേടി ബ്രസീലും ഉറുഗ്വെയും

ലാസ് വേഗാസ്: സെമി ടിക്കറ്റിനായി സൂപ്പർ ടീമുകളായ ബ്രസീലും ഉറുഗ്വെയും ഇന്ന് മുഖാമുഖവം വരും. ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​വി​ലെ​ 6.30​ ​മു​ത​ലാ​ണ് മത്സരം. പ​നാ​മ​യ്ക്കും​ ​കൊ​ളം​ബി​യ​യ്ക്കും​ ​എ​തി​രെ​ ​മ​ഞ്ഞ​ക്കാ​ർ​ഡ് ​ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ​വി​ല​ക്ക് ​ല​ഭി​ച്ച​ ​പ്ലേ​മേ​ക്ക​ർ​ ​വി​നീ​ഷ്യ​സ് ​ജൂ​നി​യ​റി​ന് ​ക്വാ​ർ​ട്ട​റി​ൽ​ ​ക​ളി​ക്കാ​നാ​കാ​ത്ത​ത് ​ബ്ര​സീ​ലി​ന് ​വെ​ല്ലു​വി​ളി​യാ​ണ്.​ ​

6- ഏറ്റവും കൂടുതൽ യൂറോ ടൂ‌ർണമെന്റുകളിൽ പങ്കെടുത്ത താരമാണ് റൊണാൾഡോ. ഇത്തവണത്തേത് റൊണാൾഡോയുടെ ആറാം യൂറോയാണ്.യൂറോയിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരവും റൊണാൾഡോ തന്നെ.

14- യുറോയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും റൊണാൾഡോയാണ്.14 എണ്ണം. ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയതും റൊണാൾഡോ.

130-അന്താരാഷഅട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും റൊണാൾഡോയാണ്. 212 മത്സരങ്ങളിൽ നിന്ന് 130 ഗോൾ.