c

സ്‌റ്റുട്ട്ഗാട്ട്: സ്‌​പെ​യി​നെ​തി​രാ​യ​ ​യൂ​റോ​ ​ക്വാ​ർ​ട്ട​ർ​ ​പോ​രാ​ട്ട​ത്തോെ​ടെ​ ​ജ​ർ​മ്മ​ൻ​ ​മി​ഡ്‌​ഫീ​ൽ​ഡ് ​ജ​ന​റ​ൽ​ ​ടോ​ണി​ ​ക്രൂ​സ് ​ബൂ​ട്ട​ഴി​ച്ചു.​ ​ ​യൂ​റോ​യോ​ടെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഫു​ട്ബാ​ളി​ൽ​ ​നി​ന്ന് ​വി​ര​മി​ക്കു​മെ​ന്ന് 34​കാ​ര​നാ​യ​ ​ക്രൂ​സ് ​നേ​ര​ത്തെ​ ​ത​ന്നെ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​റ​യ​ൽ​ ​മാ​ഡ്രിഡി​നൊ​പ്പം​ ​ക​ഴി​ഞ്ഞ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​കി​രീ​ട​ ​നേ​ട്ട​ത്തോ​ടെ​ ​ക്ല​ബ് ​ഫു​ട്ബാ​ളി​ൽ​ ​നി​ന്ന് ​താ​രം​ ​വി​ട​വാ​ങ്ങി​യി​രു​ന്നു.​ 17​ ​വ​ർ​ഷ​ത്തോ​ളം​ ​നീ​ണ്ട​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ക​രി​യ​റി​ൽ​ ​നേ​ടാ​വു​ന്ന​ ​നേ​ട്ട​ങ്ങ​ളെ​ല്ലാം​ ​സ്വ​ന്ത​മാ​ക്കി​യാ​ണ് ​ക്രൂ​സി​ന്റെ​ ​മ​ട​ക്കം. 2014​ൽ​ ​ലോ​ക​ക​പ്പ് ​നേ​ടി​യ​ ​ജ​ർ​മ്മ​ൻ​ ​ടീ​മി​ലെ​ ​പ്ര​ധാ​ന​ ​താ​ര​മാ​യി​രു​ന്ന​ ​ക്രൂ​സ് 2021​ൽ​ ​ദേ​ശീ​യ​ ​ടീ​മി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ചെ​ങ്കി​ലും​ ​നി​ലി​വി​ലെ​ ​കോ​ച്ച് ​ജൂ​ലി​യ​ൻ​ ​നെ​ഗൽസ​്മാ​ന്റെ​ ​പ്ര​ത്യേ​ക​ ​താ​ത്പ​ര്യ​ ​പ്ര​കാ​രം​ ​തീ​രു​മാ​നം​ ​പി​ൻ​വ​ലി​ച്ച് ​തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.​