brazil

ന്യൂയോർക്ക്: കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ നിന്ന് ബ്രസീൽ സെമി കാണാതെ പുറത്തായി. ക്വാർട്ടറിൽ പെനൽട്ടി ഷൂട്ടൗട്ടിലാണ് ഉറുഗ്വെ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ പുറത്താക്കിയത്.


2ന് എതിരെ 4 ഗോളുകൾക്കാണ് ഉറുഗ്വെയുടെ വിജയം. നിശ്ചിത സമയത്ത് ബ്രസീലിനും ഉറുഗ്വെയ്‌ക്കും ഗോൾ ഒന്നും നേടാനായില്ല. എഡെർ മിലിറ്റാവോ ആയിരുന്നു ബ്രസീലിനായി ആദ്യ കിക്കെടുത്തത്. എന്നാൽ ഷോട്ട് പിഴച്ചു.

ഉറുഗ്വെയ്ക്കായി പെനൽട്ടി ഷൂട്ടൗട്ടിൽ ഫെഡറിക്കോ വാൽവെർദെ, ജോർജിയൻ ഡി അരാസ്‌കെറ്റ, റോഡ്രിഗോ ബെന്റാൻകർ, മാനുവൽ ഉഗാർത്തെ എന്നിവർ ലക്ഷ്യം കണ്ടു. സെമിയിൽ ഉറുഗ്വെ കരുത്തരായ കൊളംബിയയുമായി ഏറ്റുമുട്ടും. പനാമയെ ക്വാർട്ടറിൽ 5 ഗോളുകൾക്ക് തകർത്താണ് കൊളംബിയ സെമിയിലെത്തിയത്. വ്യാഴാഴ്ചയാണ് സെമി പോരാട്ടം.

Uruguay won their first penalty shootout at the #CopaAmerica since they eliminated Argentina in 2011, also in the quarterfinals. It was the last time
Uruguay were crowned crowned CONMEBOL champions. @OptaJavier

pic.twitter.com/r43Hwl6Oqu

— Sacha Pisani (@Sachk0) July 7, 2024

ചരിത്ര നേട്ടം കുറിച്ച് കാനഡ

​കോ​പ്പ​ ​അ​മേ​രി​ക്ക​യി​ൽ​ ​ച​രി​ത്രം​ ​നേ​ട്ടം​ ​കു​റി​ച്ച് ​കാ​ന​ഡ​ ​സെ​മി​യി​ൽ.​ ​ക്വാ​ർ​ട്ടി​ൽ​ ​വെ​ന​സ്വേ​ല​യെ​ ​പെ​നാ​ൽ​റ്റി​ ​ഷൂ​ട്ടൗ​ട്ടി​ൽ​ 4​-3​ ​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ക​ന്നി​ ​കോ​പ്പ​ ​പോ​രാ​ട​ത്തി​ന് ​എ​ത്തി​യ​ ​കാ​ന​ഡ​ ​സെ​മി​ ​ഉ​റ​പ്പി​ച്ച​ത്.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​ഇ​രു​ ​ടീ​മും​ 1​-1​ ​ന് ​സ​മ​നി​ല​ ​പാ​ലി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​മ​ത്സ​രം​ ​ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ​നീ​ണ്ട​ത്.


ഷൂ​ട്ടൗ​ട്ടി​ലെ​ ​ആ​ദ്യ​ ​അ​ഞ്ച് ​കി​ക്കു​ക​ൾ​ ​അ​വ​സാ​നി​ക്കു​മ്പോ​ൾ​ ​ഇ​രു​ ​ടീ​മും​ 3​-​ 3​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ആ​യി​രു​ന്നു.​ ​എന്നാൽ വെ​ന​സ്വേ​ല​യു​ടെ​ ​ആറാം കി​ക്കെ​ടു​ത്ത​ ​വി​ൽ​ക്ക​ർ​ ​എ​യ്ഞ്ച​ലി​ന്റെ ​ ​ഷോ​ട്ട് ​സേ​വ് ​ചെ​യ്ത് ​ഗോ​ൾ​കീ​പ്പ​ർ​ ​മാ​ക്സി​മെ​ ​കീ​പു​ ​കാ​ന​ഡ​യെ രക്ഷിക്കുകയായിരുന്നു. കാ​ന​ഡ​യു​ടെ​ ​ ആറാം കിക്കെടുത്ത ഇ​സ്മ​യി​ൽ​ ​കോ​ണെ​ ​ഗോ​ൾ​ ​ക​ണ്ടെ​ത്തി.​ ​


നേ​ര​ത്തെ​ ​പ​തി​മ്മൂ​ന്നാം​ ​മി​നി​ട്ടി​ൽ​ ​ഷ​ഫ​ൽ​ബ​ർ​ഗി​ലൂ​ടെ​ ​കാ​ന​ഡ​യാ​ണ് ​ലീ​ഡെ​ടു​ത്ത​ത്.​ ​എ​ന്നാ​ൽ​ 64​-ാം​ ​മി​നി​ട്ടി​ൽ​ ​ശ​ലോ​മോ​ൻ​ ​റോ​ൺ​ഡോ​ൺ​ ​നേ​ടി​യ​ ​ഗോ​ളി​ലൂ​ടെ​ ​വെ​ന​സ്വേ​ല​ ​സ​മ​നി​ല​ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​ഇ​രു​ ​ടീ​മി​നും​ ​വ​ല​ ​കു​ലു​ക്കാ​നാ​കാ​തെ​ ​വ​ന്ന​തോ​ടെ​യാ​ണ് ​മ​ത്സ​രം​ ​ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ​നീ​ണ്ട​ത്.


പാ​സിം​ഗി​ലും​ ​പൊ​സ ഷ​നി​ലും​ ​വെ​ന​സ്വേ​ല​ ​ആ​യി​രു​ന്നു​ ​മു​ന്നി​ലെ​ങ്കി​ലും​ ​ടാ​ർ​ജ​റ്റി​ലേ​ക്ക് ​ഷോ​ട്ട് ​തൊ​ടു​ത്ത​ത് ​കൂ​ടു​ത​ലും​ ​കാ​ന​ഡ​യാ​യി​രു​ന്നു.