meenakshi-temple

പണ്ടുള്ളവർക്ക് പല കാര്യങ്ങളിലും വളരെ നല്ല ജ്ഞാനം ഉണ്ടായിരുന്നു. അന്ന് പണിത ചില ക്ഷേത്രങ്ങൾ അതിന് വലിയ ഉദാഹരണമാണ്. പല ക്ഷേത്രങ്ങളിലും ഇന്നും നാം അറിയാത്ത നിരവധി കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അത്തരത്തിൽ തമിഴ്‌നാട്ടിലെ പ്രശ‌സ്ത ക്ഷേത്രമായ മധുര മീനാക്ഷി ക്ഷേത്രത്തിൽ ഓസോൺ പാളിയെക്കുറിച്ച് പറയപ്പെടുന്നുണ്ടെന്ന് അറിയാമോ?.

ദ്രാവിഡ ശിൽപകലയ്ക്ക് പ്രശസ്തമാണ് മധുര മീനാക്ഷി ക്ഷേത്രം ആയിരം വർഷങ്ങൾക്ക് മുൻപാണ് പണിതതെന്ന് വിശ്വസിക്കുന്നു. ആയിരം കൽത്തൂണുകളാലും കൊത്തുപണികളാലും ഏറെ ശ്രദ്ധനേടിയ ക്ഷേത്രത്തിന്റെ ഭൂഗോൾ ചക്രയിലാണ് ഓസോണിന്റെ സാന്നിദ്ധ്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 700 വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യക്കാർക്ക് ഓസോണിനെപ്പറ്റിയും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അറിയാമായിരുന്നുവെന്ന് ഉറപ്പ്. ഓസോൺ പാളിയെക്കുറിച്ച് വരച്ച ചിത്രങ്ങളും അവിടെ ഉണ്ടെന്നാണ് വിവരം.

ozone-layer

മധുരയിൽ വെെഗ നദിയുടെ തെക്കേ കരയിൽ നഗരത്തിന്റെ മദ്ധ്യത്താണ് മീനാക്ഷി അമ്മൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്നു. ആയിരം തൂണുകളുള്ള ഒരു മണ്ഡപവും ഇവിടത്തെ പ്രത്യേകതയാണ്. ഒരു പാറയിലാണ് ഈ മണ്ഡപം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിൽ 12 വലിയ ഗോപുരങ്ങൾ കാണാൻ കഴിയും. അതിൽ നാല് പ്രധാന ഗോപുരങ്ങൾ നാല് ദിശകളിലായി സഥാപിച്ചിരിക്കുന്നു. ശ്രീകോവിലിലേക്കുള്ള പ്രവേശന കവാടമായുള്ള നാല് അന്തരിക ഗോപുരങ്ങളുമുണ്ട്. 170 അടി ഉയരമുള്ള തെക്കേ ഗോപുരമാണ് ഏറ്റവും ഉയരം കൂടിയത്. അവിടെയുള്ള പൊൻതാമരക്കുളവും വളരെ ശ്രദ്ധേയമാണ്. ഇതിൽ സ്വർണത്തിൽ പണിത ഒരു താമരയും ഉണ്ട്.