girl

ആധാർ കാർഡ് പുറത്ത് കാണിക്കാൻ മിക്കവർക്കും മടിയാണ്. അതിലെ സ്വന്തം ചിത്രം തന്നെയാണ് അതിനുപിന്നിൽ. മേക്കപ്പും, ഫിൽട്ടറുമെല്ലാം ഉപയോഗിച്ച് ഫോട്ടോയെടുക്കുന്നവരാണ് ഇന്നുള്ളവരിലേറെയും. ഇതിനിടയിലാണ് യാതൊരു ഫിൽട്ടറും ചേർക്കാത്ത സ്വന്തം രൂപം ആധാർ കാർഡിൽ വരുന്നത്. അതിനാൽത്തന്നെ കഴിവതും അത് മറ്റുള്ളവർക്ക് കാണിക്കാനും മടിയായിരിക്കും.

ആധാർ കാർഡിനുവേണ്ടി ഫോട്ടോയെടുക്കാനെത്തിയ ഒരു കൊച്ചുപെൺകുട്ടിയുടെ ക്യൂട്ട് എക്സ്പ്രഷൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫോട്ടോയ്ക്കായി പല രീതിയിൽ കുട്ടി പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. മുഖത്ത് മനോഹരമായ ചിരിയുമുണ്ട്.

ഫ്രോക്കാണ് കുട്ടിയുടെ വേഷം. ഓപ്പറേറ്റർ ഫോട്ടോയെടുക്കാൻ ശ്രമിക്കുമ്പോഴേക്ക് കുട്ടി കൈ കവിളിൽവച്ചും, കൈയടിച്ചും മറ്റും പോസ് ചെയ്യുകയാണ്. ഇതിനിടയിൽ കക്ഷി ചെറിയ രീതിയിൽ ഡാൻസും ചെയ്യുന്നുണ്ട് .

ഗുൺ ഗുൺ ആൻഡ് മോം എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം പതിനെട്ട് ലക്ഷത്തോളം പേർ കണ്ടു. പത്ത് ലക്ഷത്തോളം പേർ ലൈക്കും ചെയ്തിട്ടുണ്ട്. കുട്ടിയ്ക്ക് 'പാർലേജി ഗേൾ' എന്നൊരു പേരും സോഷ്യൽ മീഡിയ നൽകിയിട്ടുണ്ട്. 'ആധാർ കാർഡിലെ ഏറ്റവും ക്യൂട്ട് ചിത്രം ഇതായിരിക്കാം', ആഹാ എന്താ പോസ്', ക്യൂട്ട്‌നെസ് ഓവർലോഡഡ്'- തുടങ്ങി രസകരമായ നിരവധി കമന്റുകളും ചിത്രത്തിന് വരുന്നുണ്ട്.

View this post on Instagram

A post shared by BabyNaysha (@gungun_and_mom)