moshanam

പേരാമ്പ്ര: ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം. ചുമര് തുരന്ന് 30 പവന്‍ സ്വര്‍ണവും ആറു കിലോ വെള്ളിയും മോഷ്ടിച്ചു. ചെറുവണ്ണൂര്‍ സ്വദേശി വിനോദിന്റെ ഉടമസ്ഥതയിലുള്ള പവിത്രം ജ്വല്ലറിയിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മോഷണവിവരം പുറത്തറിയുന്നത്.ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. വെള്ളിയാഴ്ച രാത്രി 11 മണിക്കും ഇന്നലെ പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. മേപ്പയ്യൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര ഡി.വൈ.എസ്.പിയും ഡ്വോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.