ഹിറ്റ് വെബ് സീരീസായ കരിക്കിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ജീവൻ സ്റ്റീഫന്റെ വിവാഹനിശ്ചയം കഴിഞ്ഞു. റിയ സൂസനുമായാണ് വിവാഹനിശ്ചയം നടത്തിയിരിക്കുന്നത്. കരിക്കിലെ സഹതാരം അർജുൻ രത്തനാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അർജുൻ പങ്കുവച്ചിട്ടുണ്ട്.
'കുടുംബത്തിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പോടെയാണ് അർജുൻ രത്തൻ ജീവന്റെയും റിയയുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചത്. 'ജീവനും ജീവന്റെ ജീവനും' എന്നായിരുന്നു മറ്റൊരു കരിക്ക് താരമായ അനു കെ അനിയൻ ജീവന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചത്. നിരവധി സുഹൃത്തുക്കളും ആരാധകരും ജീവനും റിയയ്ക്കും ആശംസകൾ അറിയിക്കുന്നുണ്ട്. കരിക്കിന് പുറമെ ജീവൻ നിരവധി മ്യൂസിക് ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.