astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂലൈ 8 - 1199 മിഥുനം 24 തിങ്കളാഴ്ച. (പുലർന്ന ശേഷം 6 മണി 2 മിനിറ്റ്7 21 സെക്കന്റ് വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം)

അശ്വതി: ഉത്തരവാദിത്വമുള്ള ചുമതലകൾ ഏറ്റെടുക്കുന്നതാണ്. കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, ധനനേട്ടം ഉണ്ടാകും.

ഭരണി: സുഹൃത്തുക്കളുമായി വിനോദയാത്രകൾക്ക് അവസരമുണ്ടാവും. വാഹനത്തിന്റെ വായ്പ അടവ് പൂർത്തിയാകും. വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.

കാര്‍ത്തിക: സ്വാശ്രയ ജോലികളിൽ മുന്നേറാനാവും. ബിസിനസ് പരമായി പുതിയ ആശയങ്ങൾ പരീക്ഷിക്കും. അസ്വസ്ഥതകള്‍ക്ക് ശമനം, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

രോഹിണി: പരുഷമായ വാക്കുകൾ പറയും. കുടുംബത്തിൽ സമാധാനം നില നിർത്താൻ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. തൊഴിലിൽ കഷ്ടപ്പാടുകള്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കും.

മകയിരം: വാക്കിലും പ്രവൃത്തിയിലും ചിന്തിച്ച് പ്രവർത്തിക്കേണ്ടിടത്ത് വൈകാരിക സമീപനം കൈക്കൊള്ളുന്നത് ക്ലേശങ്ങളുണ്ടാക്കും. വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപ്പെടും.

തിരുവാതിര: ബിസിനസിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് വരുമാനത്തിൽ കുറവുണ്ടാകും. ഗൃഹനിർമ്മാണം അല്പം പതുക്കെയാവും. സ്ത്രീകള്‍ അപവാദം പറഞ്ഞു പരത്തും, ബന്ധുക്കള്‍ക്ക് രോഗാരിഷ്ടത.

പുണര്‍തം: പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ ഉചിതമായ കാലമല്ല. പഴയ കാര്യങ്ങൾ, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ സുഹൃത്തുക്കളുമായി തർക്കത്തിലേർപ്പെടാം. ധനനഷ്ടം.

പൂയം: അന്യനാട്ടിൽ കഴിയുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടിയേക്കും. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കാര്യങ്ങള്‍ കുറേശ്ശെയായി മെച്ചപ്പെടും, യാത്രകള്‍ വേണ്ടി വരും.

ആയില്യം: പുതുതലമുറയുമായി ആശയവിനിമയം നടത്തുന്നതിൽ വിജയിക്കും. കുടുംബത്തിന്റെ ശക്തമായ പിന്തുണ സിദ്ധിക്കും, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മകം: ഭൂമി വ്യാപാരം ലാഭകരമാകും. ഉല്ലാസങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്. ക്ഷേത്ര നവീകരണ കർമ്മങ്ങളിൽ പങ്കാളിത്തം ഉണ്ടായേക്കും. കാര്യലാഭം, വസ്ത്രാഭാരണാദി ലാഭം, രോഗശാന്തി.

പൂരം: ഉപരിപഠനത്തിലെ കാത്തിരിപ്പിന് ഉചിതമായ അവസാനം ഉണ്ടാകുന്നതാണ്. അന്യദേശത്ത് പോകാൻ തയ്യാറെടുക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. വിദ്യാവിജയം, എല്ലാറ്റിനോടും അമിതമായ താല്പര്യം തോന്നും.

ഉത്രം: തൊഴിൽ നഷ്ടപ്പെട്ടവർക്ക് മറ്റൊരു തൊഴിൽ ലഭിച്ചേക്കാം. കരാർ പണികളിൽ തുടർച്ചയുണ്ടാകും. ദേവാലയ ദര്‍ശനം നടത്തും, രോഗശാന്തി, വിദ്യര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം.

അത്തം: നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനാവും. രഹസ്യ ശത്രുക്കളുടെ പ്രവർത്തനങ്ങളെ എതിർത്ത് തോൽപ്പിക്കാനാവും. ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, വിദേശയാത്രകള്‍ ഗുണകരമാകും.

ചിത്തിര: രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിജയം വരിക്കും. ഏജൻസി, ഡീലർഷിപ്പുകൾ മുതലായവയിൽ നേട്ടങ്ങൾ വന്നെത്തും. തടസങ്ങള്‍ മാറി കിട്ടും. അവിചാരിത ധനനേട്ടം, ബിസിനസില്‍ ധനവര്‍ദ്ധനവ്‌. ഇഷ്ട മംഗല്ല്യയോഗം.

ചോതി: നയപരമായ തീരുമാനം എടുക്കുന്നതിൽ വിജയിക്കും. ആത്മീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ സമയം കണ്ടെത്തുന്നതാണ്. കലാപരമായി അനുകൂലാവസ്ഥ, സന്താനങ്ങളെക്കൊണ്ട് ഗുണം.

വിശാഖം: മക്കൾക്ക് പഠനം, തൊഴിൽ മുതലായവയിൽ നേട്ടങ്ങൾ വന്നുചേരുന്നതാണ്. കർമ്മരംഗത്ത് ഗുണാഭിവൃദ്ധിയുണ്ടാകും, അകന്നു നിന്ന ബന്ധുക്കൾ അനുകൂലികളാകും, സ്ത്രീകള്‍ക്ക് നല്ലസമയം.

അനിഴം: ഗൃഹനവീകരണത്തിന് സാദ്ധ്യതയുണ്ട്. ബന്ധുക്കളുമായുള്ള പിണക്കം പരിഹരിക്കുന്നതിന് സാധിക്കും. ഭൂമിലാഭം, കുടുംബത്തില്‍ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഐക്യത.

കേട്ട: ഉദ്യോഗസ്ഥർക്ക് നന്നായി ശോഭിക്കാനാവും. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാവും. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തുന്നതിന് പരമാവധി ശ്രമിക്കും. ഔഷധസേവ നിര്‍ത്താന്‍ സാധിക്കും, പ്രവര്‍ത്തിവിജയം.

മൂലം: തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കാലവിളംബം വരുന്നതാണ്. പ്രൊഫഷണലുകൾ പലതരം വെല്ലുവിളികളെ നേരിടുന്നതായിരിക്കും. അനാവശ്യമായി പണം ചെലവാകും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

പൂരാടം: മുതിർന്നവരുടെ ആരോഗ്യ കാര്യത്തിൽ കരുതൽ വേണം. സർക്കാർ കാര്യങ്ങളിൽ തടസങ്ങളുണ്ടാവാം. വിവാദങ്ങളിൽ അകപ്പെടും, മിത്രങ്ങള്‍ ശത്രുക്കള്‍ ആകും. വാഹനത്തിനു അറ്റകുറ്റപ്പണികൾ.

ഉത്രാടം: പ്രതീക്ഷിച്ചിരുന്ന അവസരങ്ങൾ നഷ്ടപ്പെടാൻ സാദ്ധ്യത. ചിലർക്ക് വീടു വിട്ടു നിൽക്കേണ്ട സാഹചര്യം ഉണ്ടാകുന്നതാണ്. കലാപ്രവർത്തനം മുഴുവനായും വിജയിക്കണമെന്നില്ല.
പലവിധ വിഷമതകള്‍. പൊള്ളലോ പരുക്കോ ഏല്‍ക്കാതെ നോക്കണം.

തിരുവോണം: വലിയ മുതൽമുടക്കിന് ഇപ്പോൾ അനുകൂലമായ സന്ദർഭമല്ല. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും, ആത്മവിശ്വാസം ഇടയ്ക്കിടെ ചോരുന്നതായി തോന്നാം ശ്രദ്ധയോടെ മുന്നോട്ട് പോവുക.

അവിട്ടം: പരീക്ഷകളിലും അഭിമുഖങ്ങളിലും സ്വന്തം കഴിവ് പൂർണമായി പ്രദർശിപ്പിക്കാൻ സാധിച്ചേക്കില്ല, ആരോഗ്യം - യാത്ര തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത ഉണ്ടാവണം. അസ്വസ്ഥതകള്‍ ഉടലെടുക്കും, മുതിര്‍ന്നവര്‍ക്കും പിതൃതുല്ല്യവര്‍ ആയവര്‍ക്കും അരിഷ്ടതകള്‍.

ചതയം: ലോണുകളും മറ്റും ലഭിക്കുവാൻ കാലതാമസമുണ്ടാവും. ഉപരിപഠനത്തിൽ ആദ്യമുണ്ടായിരുന്ന അവ്യക്തത നീങ്ങും. ഗൃഹ നിര്‍മ്മണമോ, മോടി പിടിപ്പിക്കാലോ നടത്താന്‍ ചിന്തിക്കും, ജീവിത പങ്കാളിയുടെ പിന്തുണ ഊർജ്ജം പകരുന്നതാണ്.

പൂരുരുട്ടാതി: പരിശ്രമശാലികൾക്ക് മുന്നേറാൻ അവസരം കിട്ടുന്നതാണ്. കലാപ്രവർത്തനം, സാഹിത്യരചന തുടങ്ങിയവയിൽ കഴിവ് തെളിയിക്കാനാവും. ശമ്പള വര്‍ദ്ധനവ്‌ കിട്ടാൻ യോഗം, ഇലക്ട്രോണിക് സാമഗ്രികള്‍ മാറ്റി വാങ്ങും.

ഉത്തൃട്ടാതി: സാമ്പത്തിക സ്ഥിതി മോശമാവില്ല. കുടുംബപരമായി തുടർന്നു പോരുന്ന ബിസിനസിൽ ആധുനികവൽക്കരണം സാദ്ധ്യമായേക്കും. ബന്ധു ബലം വര്‍ദ്ധിക്കും, വാഹനം ഭൂമി എന്നിവ സ്വന്തമാക്കാനുള്ള യോഗം.

രേവതി: സ്വാശ്രയത്വശീലം വർദ്ധിക്കുന്നതാണ്. രാഷ്ട്രീയ വിജയം വന്നു ചേരും. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായ പദവികൾ കിട്ടുന്നതാണ്. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശമനം ഉണ്ടാകും, രോഗശാന്തി.