p

പ്ലസ്‌ടു വിനുശേഷം വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്നവരുടെ എണ്ണം അടുത്തകാലത്തായി വർദ്ധിക്കുകയാണ്. എന്നാൽ വിദേശപഠനത്തിന് വ്യക്തമായ പ്ലാനിംഗ് വേണം. പതിനൊന്നാം ക്ലാസ്സ് മുതലേ ഇതിനുള്ള തയ്യാറെടുപ്പ് തുടങ്ങണം. പ്ലസ് ടു വിനു ശേഷം വിദേശ സർവകലാശാലകളിലെ അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമിനാണ് ചേരുന്നത്. ഇതിനായി പത്താം ക്ലാസ്സിലെ മാർക്ക്, 11 ലെ പഠന നിലവാരം, ടെസ്റ്റ് സ്‌കോറുകൾ അതായത് SAT, TOEFL/ IELTS എന്നിവ വിലയിരുത്തും. പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ SAT പരീക്ഷയും, ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയും എഴുതിയാൽ പന്ത്രണ്ടിൽ പഠിക്കുമ്പോൾ വിദേശ സർവ്വകലാശാലകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു ബോർഡ് പരീക്ഷയ്ക്ക് മുമ്പ് അഡ്മിഷൻ ലഭിക്കും. ഈ കാലയളവിൽ സ്കോളർഷിപ്, അസിസ്റ്റന്റ്ഷിപ്, പാർടൈം തൊഴിൽ എന്നിവയ്ക്കായി ശ്രമിക്കാം. പ്ലസ് ടു കഴിഞ്ഞ് വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോൾ ഒരു വർഷം നഷ്ടപ്പെടാനിടവരും. താത്പര്യമുള്ള രാജ്യം, കോഴ്സുകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. www.sat.org

*പ്രവേശന പരീക്ഷയ്ക്ക് സാഥീ പോർട്ടൽ#*

പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് സാഥീ (SATHEE) - എന്ന ഓൺലൈൻ ലേണിംഗ് പോർട്ടൽ പുറത്തിറക്കിയിട്ടുണ്ട്. SATHEE എന്നാൽ Self-assessment test and help for entrance examinations. കോച്ചിംഗിനു പോകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ലേണിംഗ് പോർട്ടലാണിത്. ഐ. ഐ. ടി കാൺപൂർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്നാണ് പോർട്ടൽ പുറത്തിറക്കിയിരിക്കുന്നത്. ജെ. ഇ. ഇ, നീറ്റ് പരീക്ഷകൾക്കും മറ്റ് എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ, വീഡിയോ ക്ലാസുകൾ ഇതിലൂടെ ലഭിക്കും. നിരവധി മോഡൽ പരീക്ഷകളും ഇതിലുണ്ടാകും. ഐ.ഐ.ടി, എയിംസ് എന്നിവയിലെ വിദഗ്ദ്ധർ ക്‌ളാസ്സുകളെടുക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പോർട്ടൽ പുറത്തിറക്കിയിരിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ www.sathee.prutor.ai സന്ദർശിക്കുക.

സി.​യു.​ഇ.​ടി​ ​യു.​ജി​ ​ഉ​ത്ത​ര​ ​സൂ​ചിക


ന്യൂ​ഡ​ൽ​ഹി​:​ ​സി.​യു.​ഇ.​ടി​ ​യു.​ജി​ 24​ ​ഉ​ത്ത​ര​ ​സൂ​ചി​ക​യും​ ​ഒ.​എം.​ആ​ർ​ ​ഷീ​റ്റി​ന്റെ​ ​കോ​പ്പി​യും​ ​എ​ൻ.​ടി.​എ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​e​x​a​m​s.​n​t​a.​a​c.​i​n.
മേ​യ് 15​ ​മു​ത​ൽ​ 29​ ​വ​രെ​ 379​ ​ന​ഗ​ര​ങ്ങ​ളി​ലാ​യി​ ​ന​ട​ന്ന​ ​പ​രീ​ക്ഷ​യി​ൽ​ 13.48​ ​ല​ക്ഷം​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​പ​ങ്കെ​ടു​ത്ത​ത്.​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​സം​ബ​ന്ധി​ച്ച് ​ത​ർ​ക്ക​മു​ണ്ടെ​ങ്കി​ൽ​ ​ഒ​മ്പ​താം​ ​തീ​യ​തി​ ​വൈ​കി​ട്ട് ​അ​ഞ്ചി​നു​ ​മു​മ്പ് ​(​നാ​ളെ​)​ ​ഉ​ന്ന​യി​ക്കാം.