കൊല്ലം: അശുഅണ്ടി തൊഴിലാളികൾക്ക് 12000 രൂപ ബോണസ് അഡ്വാൻസായി ഓണത്തിന് മുന്നെ നൽകണമെന്ന് സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മാസ ശമ്പളക്കാരായ സ്റ്റാഫ് ജീവനക്കാർക്ക് മൂന്നു മാസത്തെയും 15 ദിവസത്തെയും ചേർത്തുള്ള ശമ്പളത്തിന് തുല്യമായ തുക പരിധി നിശ്ചയിക്കാതെ ബോണസായി നൽകണമെന്നും, ദീർഘകാലമായി പ്രവർത്തിക്കാതെ അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് 5000 രൂപയും ഓണക്കിറ്റും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. 2024 ൽ 20% ബോണസും 3% എക്സ്ഗ്രേഷ്യയും ചേർന്നുള്ള തുക ബോണസായി നിശ്ചയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
സംസ്ഥാന പ്രസിഡന്റ് അഡ്വ. ശൂരനാട് എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി. വർക്കിംഗ് പ്രസിഡന്റ് ടി.ആർ.ഗോപകുമാർ, വൈസ് പ്രസിഡന്റുമാരായ പെരിനാട് മുരളി, എരുവ വിജയകുമാർ, ഗോവിന്ദപ്പിള്ള, മൈനാഗപ്പള്ളി സുരേന്ദ്രൻ പിള്ള, ജനറൽ സെക്രട്ടറിമാരായ ഒ.ബി. രാജേഷ്, പി.മോഹൻലാൽ, ചാലൂക്കോണം അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.