കാഠ്മണ്ഡു: നേപ്പാളിൽ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇടിമിന്നലിലുമായി ഒരു മാസത്തിനിടെ മരിച്ചത് 47 പേർ. പാർലമെന്റിൽ സാമൂഹ്യ സുരക്ഷാ മന്ത്രി ഡോൽ പ്രസാദ് ആര്യാൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 19 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ജൂൺ പകുതിയോടെയാണ് നേപ്പാളിൽ മൺസൂൺ സീസൺ ആരംഭിച്ചത്. സാധാരണ സെപ്റ്റംബർ അവസാനത്തോടെയാണ് മൺസൂൺ അവസാനിക്കുന്നത്. ഏകദേശം 18 ലക്ഷം പേരെ ഇത്തവണ മഴക്കെടുതി ബാധിച്ചെന്നാണ് കണക്ക്.