കെെ രേഖകൾ, നിറം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ സ്വഭാവം, ഭാവി, വർത്തമാനം എന്നിയെക്കുറിച്ച് പറയുന്നതാണ് ഹസ്‌തരേഖാ ശാസ്ത്രം. ഇന്ത്യയിൽ മിക്ക ജനങ്ങളും ഹസ്‌തരേഖാ ശാസ്ത്രം വിശ്വസിക്കുകയും പ്രാധാന്യം നൽകുകയും ചെയ്യുന്നു. കെെരേഖകളിൽ ഭാഗ്യവും നിർഭാഗ്യവും സമ്പത്തും ഒളിഞ്ഞിരിക്കുന്നു. കെെ രേഖകളിൽ വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ് സൂര്യരേഖ. പലപ്പോഴും ഇതിന്റെ സവിശേഷതകൾ സൂര്യനെപ്പോലെ തന്നെ ജീവിതം തിളങ്ങുന്നതിലേക്ക് നമ്മെ എത്തിക്കുന്നു.
മോതിരവിരലിന് തൊട്ടുതാഴെ ലംബമായി കാണപ്പെടുന്ന രേഖയാണ് സൂര്യരേഖ അഥവാ സൺ ലെെൻ എന്ന് അറിയപ്പെടുന്നത്. മോതിര വിരലിന്റെ താഴെ നിന്ന് ഹൃദയരേഖയിലേക്ക് ഈ രേഖ കടന്നു പോകുന്നു. സൂര്യരേഖയുള്ളവർ പ്രശസ്‌തി, വിജയം, സമ്പത്ത് എന്നിവ കെെപ്പിടിയിൽ ഒതുക്കുന്നവരായിരിക്കും.
സൂര്യരേഖ കെെയ്യിലുള്ള വ്യക്തികൾക്ക് കരിയറിൽ വിജയം കണ്ടെത്താൻ സാധിക്കും. മാത്രമല്ല ഇത് നിങ്ങളുടെ ജീവിത്തിൽ അംഗീകാരവും സന്തോഷവും സമ്പത്തും കൊണ്ടുവരുന്നുവെന്നാണ് വിശ്വാസം. വിജയത്തിലെത്തിക്കാനും സൂര്യരേഖ സഹായിക്കുന്നു. വ്യക്തവും നീണ്ടതുമായ സൂര്യരേഖയുള്ളവരെ നേട്ടങ്ങൾ ഇങ്ങോട്ട് തേടി വരുന്നു.
വിള്ളൽ ഇല്ലാത്ത സൂര്യരേഖയുള്ളവരുടെ ഒപ്പം എപ്പോഴും വിജയം ഉണ്ടാകുമെന്നും പറയപ്പെടുന്നു. വളരെ വ്യക്തമായ സൂര്യരേഖയുള്ളവർ പണത്തിന്റെ കാര്യത്തിൽ കഷ്ടപ്പെടേണ്ടതായി വരില്ലെന്ന് മാത്രമല്ല ഇവർക്ക് സമ്പത്ത് കുമിഞ്ഞുകൂടുന്നതിനും സാദ്ധ്യതയുണ്ട്. സുര്യരേഖയുടെ അളവും ആഴവും ഭാഗ്യത്തെ സൂചിപ്പിക്കുന്നു.