ss

സുരേഷ് ഗോപി , സുരാജ് വെഞ്ഞാറമൂട്, ഗൗതം മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിലൂടെ പ്രശസ്ത ഗായകൻ അബി .വി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.അബി വി യുടെ ആദ്യ മലയാള ഗാനം ശ്രോതാക്കളിൽ എത്തിക്കുന്നത് രാഹുൽ രാജിന്റെ സംഗീതത്തിലൂടെയാണ്.ഗാനരചന ബി.കെ. ഹരിനാരായണന്റേതാണ്. സെമി ക്ലാസിക്കൽ ഫ്യൂഷൻ പാട്ടാണ് വരാഹത്തിന് പാടിയിരിക്കുന്നത്.ഇന്ത്യൻ 2 ഉൾപ്പടെ നിരവധി തമിഴ് ചിത്രങ്ങളിൽ അബി പാടിയിട്ടുണ്ട്.കുറഞ്ഞ സമയം കൊണ്ട് തന്നെ ശ്രോതാക്കൾ സ്വീകരിച്ച ശബ്ദമാണ് അബി യുടേത്. ഒരു അഭിമുഖത്തിനിടെ ഇടയിൽ കർണാടിക്കിലെയും, ഹിന്ദുസ്ഥാനിയിലെയും73 രാഗങ്ങൾ അടിക്കടി പാടി ഞെട്ടിച്ചു, തൃശൂരിൽ കുടുംബ വേരു ള്ള അബിക്ക് ഏറെ ആരാധകരുണ്ട്.പോപ്പ്, ഹിപ്പ് പോപ്പ്, ഹിന്ദി, തമിഴ് ഗാനങ്ങൾ, ഗസലുകൾ, ഖവാലി എന്നിവ അനായാസം കൈകാര്യം ചെയ്യാറുണ്ട്.

നവ്യ നായർ, പ്രാചിതെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി,ജയൻ ചേർത്തല,സന്തോഷ്‌ കീഴാറ്റൂർ,ജയകൃഷ്ണൻ,സരയു മോഹൻ,
ഷാജു ശ്രീധർ, സ്റ്റെല്ല സന്തോഷ്‌,അനിത നായർ, മഞ്ജുഷ,ജ്യോതി പ്രകാശ്,കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി,മാസ്റ്റർ ശ്രീപദ് യാൻ,
മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ,മാസ്റ്റർ ശ്രീരാഗ്,ബേബി ശിവാനി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌പടിയൂർ എന്റർടെയ്ൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്പടിയൂർ എന്നിവർ ചേർന്നാണ് നിർമ്മാണം.തിരക്കഥ സംഭാഷണം- മനു സി കുമാർ, കഥ-ജിത്തു കെ ജയൻ, മനു സി കുമാർ,ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.പി .ആർ. ഒ എ .എസ് ദിനേശ്