നീലേശ്വരം: കാറിൽ കടത്തികൊണ്ട് പോകുകയായിരുന്ന കഞ്ചാവുമായി മടിക്കൈ സ്വദേശിയെ ഹോസ്‌ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മടിക്കൈ എരിക്കുളം നാന്തംകുഴി നല്ലംകുഴി വീട്ടിൽ മനോജ് തോമസ്(45) ആണ് പിടിയിലായത്. ശനിയാഴ്‌ച വൈകീട്ട് ചായ്യോത്ത് വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. കൊറിയർ അയക്കാനുള്ള വ്യാജേന പൊതിഞ്ഞുവച്ച 750 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പ്രതിക്കെതിരെ കേസെടുത്തു. സി.ഇ.ഒമാരായ സരിത, ശൈലേഷ് കുമാർ, ഷാജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജീവൻ എന്നിവരാണ് റെയ്‌ഡിനെത്തിയത്.