w

മുംബയ്: ട്വന്റി-20 ലോക ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന് ബി.സി.സി.ഐ പ്രഖ്യാപിച്ച 125 രൂപയിൽ കളിക്കാർക്കും മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനും 5 കോടി രൂപ വീതം ലഭിക്കും. ഒരു മത്സരത്തിൽപ്പോലും കളിക്കാനമായില്ലെങ്കിലും സഞ്ജു സാംസൺ, യശ്വസി ജയ്‌സ്വാൾ, യൂസ്‌വേന്ദ്ര ചഹൽ എന്നിവരുൾപ്പെടെ 15 അംഗ ടീമിലെ എല്ലാ കളിക്കാർക്കും 5 കോടി വീതം ലഭിക്കും. ലോക ചാമ്പ്യൻമാർക്ക് മുബയ്‌യിൽ നൽകിയ ഗംഭീര വരവേല്പിൽ വാങ്കഡെിയിൽ നടന്ന ചടങ്ങിൽ ബി.സി.സി.ഐ പ്രസിഡന്റ് റഓജർ ബിന്നി ടീമിന് സമ്മാനത്തുക കൈമാറിയിരുന്നു.

സമ്മാനത്തുക വീതിക്കുന്നത് ഇങ്ങനെ

5 കോടി വീതം- പതിനഞ്ചംഗ ടീം, മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് 5 x16

2.5 കോടി വീതം- ബാറ്റിംഗ് പരിശീലകൻ വിക്രം രാത്തോർ, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി.ദീലീപ് 2.5 x3

2 കോടി വീതം - ഫിസിയോ തെറാപ്പിസ്റ്റുകളായ കമലേഷ് ജെയിൻ,യോഗേഷ് പാർമർ,തുളസി റാം, ത്രോ ഡൗൺ സ്പെഷ്യലിസ്റ്റുകളായ രാഘവേന്ദ്ര ഡിവ്‌ജി,നുവാൻ ഉദെനെകെ,ദയാനന്ദ് ഗരാനി, മസാജർമാരായ രാജീവ് കുമാർ, അരുൺ കാനഡെ, സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് സോഹം ദേശായി എന്നിവർക്ക്. 29 x9

1 കോടിവീതം - റിസർവ് താരങ്ങളായ ശുഭാമാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവ‌ർക്കൊപ്പം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ല സെലക്ടർമാർക്കും.1 x9