എട്ടിക്കുളം (കണ്ണൂർ): സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പണ്ഡിതനുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ (64) നിര്യാതനായി. എട്ടിക്കുളത്തെ സ്വവസതിയിലായിരുന്നു അന്ത്യം. കാസർകോട് ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ ജനറൽ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ പ്രസിഡന്റുമായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ഉള്ളാളം മഹലുൾപ്പെടെയുള്ള നൂറോളം മഹല്ലുകളുടെ ഖാസിയായിരുന്നു.
സമസ്ത പ്രസിഡന്റായിരുന്ന താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളുടെ മകനാണ് കുറാ തങ്ങൾ. ഖബറടക്കം ഇന്നലെ രാത്രി മംഗലാപുരത്തിന് സമീപം കുറയിൽ നടന്നു. ഭാര്യ: സയ്യിദത്ത് ആറ്റ ബീവി. മക്കൾ: സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂദ്, സയ്യിദ് മുസ്ഹബ് തങ്ങൾ, സയ്യിദത്ത് റുഫൈദ, സയ്യിദത്ത് സഫീറ, സയ്യിദത്ത് സകിയ്യ, സയ്യിദത്ത് സഫാന.