സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബി.എഡ്. കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് വിദ്യാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി ഓപ്ഷനുകൾ നൽകണം.
നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്തവർക്കും, അഡ്മിഷൻ എടുത്ത ശേഷം കോളേജിൽ നിന്നും ടിസി വാങ്ങിയവർക്കും, അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്തായവർക്കും നിലവിൽ അഡ്മിഷൻ ലഭിക്കാത്തവർക്കും കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷൻസ് നൽകിയാൽ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കുകയുള്ളൂ.
മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് സി.എസ്.ഐ. മദ്ധ്യകേരള മഹാഇടവകയുടെ കീഴിൽ വരുന്ന എയ്ഡഡ് കോളേജായതിനാൽ പ്രസ്തുത വിഭാഗത്തിൽ ഉൾപ്പെടുന്ന ജനറൽ, ക്രിസ്ത്യൻ, സാംബവ ക്രിസ്ത്യൻ, ചേരമർ ക്രിസ്ത്യൻ എന്നിവർക്ക് ഈ കോളേജിലേക്ക് കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാം.
സ്‌പോട്ട് അഡ്മിഷൻ
വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്ക് എസ്.സി/എസ്.ടി. വിഭാഗങ്ങളിൽ നിന്നും ഒഴിവുള്ള സീറ്റുകളിലേക്ക് 10 ന് കാര്യവട്ടം ക്യാമ്പൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി 9 ന് അതാത് പഠന വകുപ്പുകളിൽ രാവിലെ 10 മണിക്ക് മുൻപായി എത്തിച്ചേരണം. ഒഴിവുകൾ - കൊമേഴ്സ് - ST 1, മലയാളം SC 3, ST 1, സംസ്‌കൃതം SC 3, ST 1, ഇക്കണോമിക്സ് ST 1, പൊളിറ്റിക്കൽ സയൻസ് ST 1, മാത്തമാറ്റിക്സ് SC 1, ST 1, സൈക്കോളജി ST 1, കെമിസ്ട്രി ST 1, ഫിസിക്സ് ST 1, ജിയോളജി ST 1, ഹിന്ദി SC 3, ST 1, ബി.ബി.എ ST 1, കമ്പ്യൂട്ടർ സയൻസ് ST 1.
എം.ജി സർവകലാശാല വാർത്തകൾ
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്സി മാത്ത്മാറ്റിക്സ് (2022 അഡ്മിഷൻ റഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ റീ അപ്പീയറൻസ് ഏപ്രിൽ 2024) പ്രാക്ടിക്കൽ പരീക്ഷകൾ 10 മുതൽ നടക്കും.
നാലാം സെമസ്റ്റർ എം.എസ്സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് സി.എസ്.എസ് (2022 അഡ്മിഷൻ റഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ സപ്ലിമെൻറ്റി ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 22 ന് ആരംഭിക്കും.
കണ്ണൂർ സർവകലാശാല ടൈം ടേബിൾ
രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (മേയ് 2024), രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (മേയ് 2024) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
അഞ്ച് (നവംബർ 2023), ആറ് (ഏപ്രിൽ 2024) സെമസ്റ്റർ ബിരുദ സ്പെഷ്യൽ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ 20 വരെ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എസ്സി ബയോടെക്നോളജി/ ഫിസിക്സ്/ ഫിസിക്സ് വിത്ത് കംപ്യൂട്ടേഷണൽ ആൻഡ് നാനോ സയൻസ് സ്പെഷ്യലൈസേഷൻ/ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ ജിയോളജി ഏപ്രിൽ 2024 (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്സി ചാൻസ്) പരീക്ഷാഫലം വെബ് സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 22 വരെ സ്വീകരിക്കും.