കർണാടകയിലെ കേന്ദ്ര സർവകലാശാലയിൽ ബി ടെക് മാത്തമാറ്റിക്സ് & കമ്പ്യൂട്ടിംഗ് പ്രോഗ്രാമിന് വിദ്യാർത്ഥികൾക്ക് ഓപ്ഷൻ നൽകാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി എന്നിവയ്ക്ക് പ്രസക്തിയേറുമ്പോൾ മികച്ച തൊഴിൽ മേഖലയിലെത്താൻ പ്രസ്‌തുത കോഴ്സ് ഉപകരിക്കും. ഐ.ഐ. ടി, ഐ.എസ്.ആർ.ഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, ഡി.ആർ.ഡി.ഒ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ കോഴ്സുമായി സഹകരിക്കും. വിദ്യാർത്ഥികൾക്ക് മികച്ച ക്യാമ്പസ് പ്ലേസ്മെന്റ് ലഭിക്കും. കമ്പ്യൂട്ടിംഗ് പ്രോഗ്രാം അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിൽപ്പെടും. സയൻസ്, എൻജിനിയറിംഗ്, മെഷീൻ ലേണിങ്, കമ്പ്യൂട്ടിങ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയാണ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു സയൻസ് പൂർത്തിയാക്കിയവർക്ക് കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് 2024 , ജെ.ഇ.ഇ അഡ്വാൻസ്‌ഡ് സ്കോറുള്ളവർക്കു അപേക്ഷിക്കാം. www.cuk.ac.in
MIT യിലെ മികച്ച കോഴ്സുകൾ
അമേരിക്കയിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ (MIT) നിരവധി സാദ്ധ്യതയുള്ള കോഴ്സുകളുണ്ട്. എനർജി ഇക്കണോമിക്സ് & പോളിസി, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ജനറ്റിക്‌സ് - അനാലിസിസ് & ആപ്ളിക്കേഷൻസ്, കംപ്യൂട്ടേഷണൽ തിങ്കിങ് & ഡാറ്റ സയൻസ്, സുസ്ഥിര ബിൽഡിംഗ് ഡിസൈൻ മുതലായവ മികച്ച പ്രോഗ്രാമുകളാണ്. ബിരുദ വിദ്യാർത്ഥികൾക്ക് എം.ഐ.ടി യിൽ പ്രവേശനം ലഭിക്കാൻ ജി.ആർ.ഇ, ടോഫെൽ മികച്ച സ്‌കോറുകൾ ആവശ്യമാണ്. www.mit.edu
അനിമേഷൻ പോളിസി
സംസ്ഥാന ഗവണ്മെന്റ് 2029 ഓടു കൂടി 50000 പേർക്ക് തൊഴിൽ നൽകാനുതകുന്ന അനിമേഷൻ പോളിസി പുറക്കി. അനിമേഷൻ, വിഷ്വൽ ഗ്രാഫിക്‌സ്, കോമിക്‌സ്, ഗെയിമിംഗ് ടെക്നോളജി, വെർച്വൽ/ഓഗ്മെന്റഡ് റിയാലിറ്റി മേഖലയിൽ വരാനിരിക്കുന്ന തൊഴിലവസരങ്ങൾ, സാദ്ധ്യതകൾ, ഉപരിപഠന, സ്കിൽ വികസന സാദ്ധ്യതകൾ, മീഡിയ, എന്റർടെയ്ൻമെന്റ് രംഗത്തെ അവസരങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് പോളിസിയിൽ ഊന്നൽ നൽകിയിട്ടുണ്ട്. ഈ മേഖലയിൽ യഥേഷ്ടം സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ പ്രോഗ്രാമുകളുണ്ട്. ഗെയിമിംഗ് ബി.ടെക് പ്രോഗ്രാമുമുണ്ട്.
കാലിക്കറ്റ് സർവകലാശാല പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ( 2022 ബാച്ച് ) ബി.വോക്
റീടെയിൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആൻഡ് ട്രാൻസാക്ഷൻ, ജെമോളജി, ജുവലറി ഡിസൈനിംഗ് പ്രാക്ടിക്കൽ പരീക്ഷകൾ ഒൻപതിന് തുടങ്ങും.
സംസ്കൃത യൂണി.യിൽ
സ്പോട്ട് അഡ്മിഷൻ
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയുടെ മുഖ്യ ക്യാമ്പസിലെയും പ്രാദേശിക ക്യാമ്പസുകളിലെയും വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മുഖ്യക്യാമ്പസിലും പ്രാദേശിക ക്യാമ്പസുകളിലും രാവിലെ 10.30ന് നേരിട്ടെത്തി പ്രവേശനം പൂർത്തിയാക്കണം. വിവരങ്ങൾക്ക് www.ssus.ac.in.
ഇഗ്നോ അപേക്ഷ 15വരെ
തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബിരുദ, ബിരുദാനന്തര ബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് 15വരെ അപേക്ഷിക്കാം. കോഴ്സുകളുടെ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. https://ignouadmission.samarth.edu.in വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ- 04712344113/ 9447044132. ഇ-മെയിൽ: rctrivandrum@ignou.ac.in