a

ന്യൂഡൽഹി: സന്ദേശ്ഖലിയിൽ ലൈംഗിക അതിക്രമങ്ങളുൾപ്പെടെ കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് വിട്ട കൽക്കട്ട ഹൈക്കോടതി നടപടിയിൽ ഇടപെടാതെ സുപ്രീംകോടതി. പശ്ചിമബംഗാൾ സർക്കാരിന്റെ ഹർജി ജസ്റ്റിസ് ബി.ആർ.ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. തൃണമൂൽ നേതാവായിരുന്ന ഷാജഹാൻ ഷെയ്ഖിനെതിരെയാണ് സി.ബി.ഐ അന്വേഷണം. കേസുകളിൽ സർക്കാർ മാസങ്ങളോളം ഒന്നും ചെയ്‌തില്ലെന്ന് കോടതി വിമർശിച്ചു. സ്വകാര്യ വ്യക്തി പ്രതിയായ അന്വേഷണത്തിനെതിരെ സർക്കാർ എന്തിന് അപ്പീൽ നൽകിയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു.