തിരുവനന്തപുരം : സിംബാബ്‌വെയ്ക്കെതിരായ ആദ്യ ട്വന്റി-20യിൽ ഇന്ത്യൻ ക്രിക്കറ്റ ടീം അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബി.സി.സി.ഐ) എക്സിൽ വിമർശനവുമായി രംഗത്തെത്തിയ ശശി തരൂർ എം.പിക്കെതിരെ രണ്ടാം മത്സരത്തിലെ ടീമിന്റെ വിജയത്തിന് പിന്നാലെ ബി.ജി.പി രംഗത്തെത്തി. രണ്ടാം മത്സരത്തിൽ വിജയം നേടിയപ്പോൾ തരൂർ അഭിനന്ദന മെസേജ് പോസ്റ്റ് ചെയ്തെങ്കിലും വലിയ വിമർശനമാണ് ബി.ജെ.പി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. ബി.ജെ.പിയോടും പ്രധാന മന്ത്രി നരേന്ദ്ര മോദിയോടും ഉള്ള വിരോധമൂലം കോൺഗ്രസ് ഇന്ത്യയുടെ തോൽവി ആഘോഷിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ഷെഹസാദ് പൂനവാല കുറ്റപ്പെടുത്തി.
ഇതോടെ ഇന്ത്യയുടെ സംബാബ്‌വെ പര്യടനത്തിന് രാഷട്രീയമാനവും കൈവന്നു.
സംഭവമിങ്ങനെ
ശനിയാഴ്ച ഇന്ത്യ സിംബാബ്‌വെയോട് തോറ്റതിന് പിന്നാലെയാണ് തരൂർ എക്സിൽ വിമർശനം ഉന്നയിച്ചത്. മുംബയ്‌യിൽ നടന്ന അതിഗംഭീര ട്വന്റി-20 ലോകകപ്പ് വിജയാഘോഷത്തിന്റെ അലയൊലികൾ അടങ്ങും മുൻപേ ഹരാരെയിൽ ദുർബലരായ സിംബബ്‌വെ നമ്മെ തോൽപ്പിച്ചിരിക്കുന്നു. കാര്യങ്ങളെ നിസാരമായി കാണുന്നബി.സി.സി.ഐ ഈ തോൽവി അർഹിക്കുന്നു. ജൂൺ നാലിനായാലും ആറിനായാലും അഹങ്കാരം ഇച്ചിരിക്കുറഞ്ഞിരിക്കുന്നു. നന്നായി കളിച്ചു സിംബാബ്‌വെ- ഇതായിരുന്നു ആറാം തിയതി തരൂർ എക്സിൽ പോസ്റ്റ് ചെയ്തത്. പരമ്പര നീട്ടിവയ്ക്കണമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ ഞായറാഴ്ച ഇന്ത്യ ജയിച്ചപ്പോൾ ടീമിനെ അഭിന്നദിക്കാനും അദ്ദേഹം മറന്നില്ല. സിംബാബ്‌വെയെ നൂറ് റൺസിന് തകർത്ത യുവഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയ്ക്ക്. ടീം ഇത്രയും പെട്ടെന്ന് തിരിച്ചുവന്നതിൽ സന്തോഷം.ഇങ്ങനെയൊരു നല്ലകാര്യത്തിന്ട്രോളുന്നതിൽ സന്തോഷമേയുള്ളൂവെന്നും. തരൂർ എക്സിൽ കുറിച്ചു. എന്നാൽ കോൺഗ്രസും തരൂരും മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.