d

തിരുവനന്തപുരം: സപ്ലൈകോ സി.എം.ഡിയായി ടൂറിസം ഡയറക്ടർ പി.ബി. നൂഹിനെ മാറ്റിനിയമിച്ചു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശിഖ സുരേന്ദ്രനാണ് പുതിയ ടൂറിസം ഡയറക്ടർ. കെ.ടി.ഡി.സി എം.ഡി സ്ഥാനവും ശിഖ വഹിക്കും. ടൂറിസം ഡയറക്ടർ സ്ഥാനത്ത് നിന്ന് അവധിയിൽ പ്രവേശിച്ച നൂഹ് ഈ മാസം 22ന് തിരികെ ചുമതലയേൽക്കാൻ ഇരിക്കെയായിരുന്നു മാറ്റി നിയമിച്ചത്. സപ്ലൈകോ സി.എം.ഡി സ്ഥാനം വഹിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന് പകരം ചുമതല നൽകിയിട്ടില്ല.

എറണാകുളം ജില്ലാ വികസന കമ്മിഷണർ എ.എസ്. മാധവിക്കുട്ടിയെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. മാധവിക്കുട്ടി സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ ഡയറക്‌ടറായും തുടരും. ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീരയ്ക്ക് എറണാകുളം ജില്ലാ വികസന കമ്മിഷണറുടെ അധിക ചുമതല നൽകി. കൊച്ചിൻ സ്മാർട്ട് മിഷൻ സി.ഇ.ഒ ഷാജി വി.നായരെ വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാനേജരായി നിയമിച്ചു.